കൊവിഡ് 19: ത്വായിഫില്‍ വ്യാപക പരിശോധന
ബാച്ചിലര്‍ റൂമുകള്‍ പ്രതേകം പരിഗണിച്ചാണ് പരിശോധന നടക്കുന്നത്.

X
ABH9 April 2020 1:21 PM GMT
ദമ്മാം: കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്നായി ത്വായിഫില്‍ വിദേശികളുടെയും സ്വദേശികളുടെയും താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന. ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും മറ്റു ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.
ലൗഡ് സ്പീക്കറിലൂടെ കൊവിഡ് 19, പരിശോധനയെ കുറിച്ച് വിളിച്ചു പറയുകയും ഓരോ പാര്‍പിടങ്ങളുടേയും മുന്നിലെത്തി താമസക്കാരെ വീടിനു മുന്നിലേക്കു വിളിച്ചു വരുത്തി താപനില അളുക്കുകയുമാണ് ചെയ്യുന്നത്. പരിശോധനക്കു സ്വദേശി വിദേശി വ്യത്യാസമില്ല. ബാച്ചിലര്‍ റൂമുകള്‍ പ്രതേകം പരിഗണിച്ചാണ് പരിശോധന നടക്കുന്നത്.
Next Story