കൊവിഡ് 19: ഇന്ത്യന്‍ സ്‌കൂളുകള്‍ ഫീസ് ഈടാക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
സ്‌കൂള്‍ ഫീസ് ഈടാക്കുന്നത് കുറഞ്ഞത് മൂന്ന് മാസത്തേക്കോ, അല്ലെങ്കില്‍ ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് കരകയറുന്നതുവരെയോ നീട്ടിവെക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് സൗദി ഇന്ത്യന്‍ അംബാസഡര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം.

റിയാദ്: കൊവിസ് 19 കര്‍ഫ്യൂ നിലനില്‍ക്കുന്ന സമയത്ത് ഇന്ത്യന്‍ സ്‌കൂളുകളുടെ ഗതാഗതം ചാര്‍ജ് ഉള്‍പ്പെടെയുള്ള സ്‌കൂള്‍ഫീസ് ഈടാക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം. മിക്ക വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുകയും, സ്ഥാപനം അവസാനിപ്പിച്ചതിന്റെ ഫലമായി നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും, കമ്പനികള്‍ വേതനം വെട്ടിക്കുറക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം ഒരു നടപടി പ്രവാസി കുടുംബങ്ങളെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.
അതിനാല്‍, സ്‌കൂള്‍ ഫീസ് ഈടാക്കുന്നത് കുറഞ്ഞത് മൂന്ന് മാസത്തേക്കോ, അല്ലെങ്കില്‍ ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് കരകയറുന്നതുവരെയോ നീട്ടിവെക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് സൗദി ഇന്ത്യന്‍ അംബാസഡര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ഈ പ്രതിസന്ധി സമയത്ത് 3 മാസത്തെ ലെവി ഉള്‍പ്പെടെ ഇഖാമ ചാര്‍ജ് ഈടാക്കാതെ പുതുക്കി നല്‍കാന്‍ ഉള്ള സൗദി സര്‍ക്കാരിന്റെ ഉദാരമായ തീരുമാനം പ്രവാസികള്‍ക്ക് ആശ്വാസകരമാണന്നും, ഇത്തരം ഒരു നടപടി സ്‌കൂള്‍ ഫീസിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം, റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് ഹാരീസ് മംഗലാപുരം ആവശ്യപ്പെട്ടു.
RELATED STORIES
ബലി പെരുന്നാള്‍: ഒമാനില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില്‍ പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT