- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിനിമാ സെറ്റിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണം; ഹിന്ദുത്വരെ ജനകീയമായി പ്രതിരോധിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ആക്രമണം നടത്തുന്ന ചിത്രം സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗത സംശയാസ്പദമാണ്.
ദമ്മാം: കാലടി മണപ്പുറത്ത് സിനിമ ഷൂട്ടിങ്ങിനായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു തകര്‍ത്ത ഹിന്ദുത്വരെ ജനകീയമായി പ്രതിരോധിക്കാന്‍ കേരത്തിലെ ജനങ്ങളും സിനിമാ പ്രവര്‍ത്തകരും തയ്യാറാകണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
മിന്നല്‍ മുരളി എന്ന സിനിമക്കായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവത്തില്‍ സിനിമ പിന്നണി പ്രവര്‍ത്തകര്‍ ഷൂട്ടിങ് തുടരാന്‍ തയ്യാറാണെങ്കില്‍ സംരക്ഷണം നല്‍കാന്‍ എസ്ഡിപിഐ തയ്യാറാണെന്ന എറണാകുളം ജില്ലാ കമ്മിറ്റിയുടെ ധീരമായ നിലപാട് സ്വാഗതാര്‍ഹമാണ്. ഉത്തരേന്ത്യയില്‍ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ തിരിഞ്ഞിരുന്ന ഹിന്ദുത്വവാദം അതിന്റെ ഏറ്റവും ഭീകരമായ രൂപത്തില്‍ കേരളത്തില്‍ നടപ്പിലാക്കാനുളള റിഹേഴ്‌സലാണു ഈ ആക്രമണം എന്നുവേണം മനസിലാക്കാന്‍.
ഹിന്ദുത്വവാദി നേതാക്കള്‍ മാരകായുധങ്ങളേന്തി ആക്രമണം നടത്തുന്ന ചിത്രം സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗത സംശയാസ്പദമാണ്. ആക്രമണം നടത്തിയ ഹിന്ദുത്വര്‍ക്കെതിരേ അതിവേഗത്തില്‍ നിയമ നടപടി എടുത്ത് ശിക്ഷ നടപ്പിലാക്കണം. ഇത് സിനിമ പ്രവര്‍ത്തകരുടെ ആവിഷ്‌കാര സ്വതന്ത്രത്തിനു മേലുള്ള കടന്നു കയറ്റം മാത്രമല്ല, ഹിന്ദുത്വരുടെ ന്യൂനപക്ഷങ്ങളുടെ ജീവനും ആരാധന സ്വാതന്ത്ര്യത്തിനും മേലുള്ള ആക്രമണ മനോഭാവം ആണെന്നതില്‍ സംശയമില്ലെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ ഒടുങ്ങാട്ട്, ജനറല്‍ സെക്രട്ടറി മുബാറക് ഫറോക്, അന്‍സാര്‍ കോട്ടയം, മന്‍സൂര്‍ എടക്കാട് എന്നിവര്‍ പറഞ്ഞു.
RELATED STORIES
കൂട്ടബലാല്സംഗക്കേസില് ബിജെപി എംഎല്എയ്ക്കെതിരെ കേസെടുക്കാന് ഉത്തരവ്
13 Dec 2024 10:55 AM GMTമുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ്
13 Dec 2024 9:52 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്ഥിനിക്ക് അധ്യാപികയുടെ മര്ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്ണവിലയില് കുറവ്
13 Dec 2024 7:21 AM GMT