കുവൈത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു
വെള്ളിയാഴ്ച വൈകീട്ട് മഹബൂല ബീച്ചിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.

X
ABH9 Oct 2020 6:52 PM GMT
കുവൈത്ത് സിറ്റി: മഹബൂലയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു. കണ്ണൂർ സ്വദേശിയും മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മഹബൂല ബീച്ചിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.
കണ്ണൂർ സ്വദേശി ആയിശ നിവാസിൽ ഇംതിയാസ് നസീമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഇംറാൻ അലി, ഇഹ്സാൻ, ഇസ്ന, അർഷ്.
Next Story