Pravasi

വന്ദേ ഭാരത്: അടുത്ത ഘട്ടത്തില്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് 11 വിമാനങ്ങള്‍

റിയാദില്‍ നിന്ന് ജൂലൈ മൂന്നിന് കോഴിക്കോടേക്കും നാലിന് തിരുവനന്തപുരത്തേക്കും ഏഴിന് കണ്ണൂരേക്കും 10ന് കൊച്ചിയിലേക്കുമാണ് സര്‍വീസുകള്‍

വന്ദേ ഭാരത്: അടുത്ത ഘട്ടത്തില്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് 11 വിമാനങ്ങള്‍
X

റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്‍റെ അടുത്ത ഘട്ടത്തില്‍ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 11 വിമാന സര്‍വീസുകള്‍. റിയാദില്‍ നിന്ന് നാലു വിമാനങ്ങളും ജിദ്ദയില്‍ നിന്ന് മൂന്ന് വിമാനങ്ങളും ദമ്മാമിൽ നിന്ന് നാലു വിമാനങ്ങളും സംസ്ഥാനത്തെത്തും.


റിയാദില്‍ നിന്ന് ജൂലൈ മൂന്നിന് കോഴിക്കോടേക്കും നാലിന് തിരുവനന്തപുരത്തേക്കും ഏഴിന് കണ്ണൂരേക്കും 10ന് കൊച്ചിയിലേക്കുമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദയില്‍ നിന്ന് ജൂലൈ അഞ്ചിന് കണ്ണൂര്‍, ആറിന് കോഴിക്കോട്, എട്ടിന് തിരുവനന്തപുരം എന്നിങ്ങനെയും ദമ്മാമില്‍ നിന്ന് ജൂലൈ മൂന്നിന് കണ്ണൂര്‍, നാലിന് കോഴിക്കോട്, ആറിന് കൊച്ചി, ഒമ്പതിന് തിരുവനന്തപുരം എന്നിങ്ങനെയുമാണ് സൗദിയില്‍ നിന്നുള്ള സര്‍വ്വീസുകളുടെ സമയക്രമം.

Next Story

RELATED STORIES

Share it