Pravasi

യുഎഇയില്‍ കോവിഡ് രോഗം വര്‍ദ്ധിച്ചു

യുഎഇയില്‍ കോവിഡ്-19 വൈറസ് ബാധ വര്‍ദ്ധിച്ചു. 930 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ഇന്ന് 5 പേര്‍ മരണപ്പെട്ടതായി യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി വ്യക്തമാക്കി.

ദുബയ്: യുഎഇയില്‍ കോവിഡ്-19 വൈറസ് ബാധ വര്‍ദ്ധിച്ചു. 930 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ഇന്ന് 5 പേര്‍ മരണപ്പെട്ടതായി യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി വ്യക്തമാക്കി. നാല് മാസത്തിനിടെ ഏറ്റവും കൂടുതല്‍ രോഗികളെ കണ്ടെത്തിയത് ഇന്നാണ്. രാജ്യത്ത് 76,911 പേര്‍ക്കാണ് ആകെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേ സമയം 24 മണിക്കൂറിനുള്ളില്‍ 398 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. പുതിയതായി രോഗം പിടികൂടിയവരില്‍ 62 ശതമാനം പുരുഷന്‍മാരും 38 ശതമാനം സ്ത്രീകളുമാണ്. അസുഖം പിടികൂടിയവരില്‍ 88 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്ത വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുത്തവരാണ്. 12 ശതമാനം പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമാണ് രോഗ വ്യാപനം കൂടാന്‍ കാരണമായതെന്ന് ഡോ. ഫരീദ വെളിപ്പെടുത്തി.

Next Story

RELATED STORIES

Share it