Pravasi

ഇസ്രായേലി ബഹിഷ്‌ക്കരണ നിയമം യുഎഇ റദ്ദാക്കി

ഇസ്രയേലുമായുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2020 ലെ ഫെഡറല്‍ ഡിക്രിനിയമം പുറപ്പെടുവിച്ച് ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നതും അതുമായി ബന്ധപ്പെട്ട ശിക്ഷകളെയും സംബന്ധിച്ചുള്ള 1972 ലെ ഫെഡറല്‍ ചട്ടം റദ്ദാക്കി.

ഇസ്രായേലി ബഹിഷ്‌ക്കരണ നിയമം യുഎഇ റദ്ദാക്കി
X

അബുദബി: ഇസ്രയേലുമായുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2020 ലെ ഫെഡറല്‍ ഡിക്രിനിയമം പുറപ്പെടുവിച്ച് ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നതും അതുമായി ബന്ധപ്പെട്ട ശിക്ഷകളെയും സംബന്ധിച്ചുള്ള 1972 ലെ ഫെഡറല്‍ ചട്ടം റദ്ദാക്കി. സംയുക്ത സഹകരണം ആരംഭിക്കുന്നതിന് ഒരു റോഡ് മാപ്പ് തയ്യാറാക്കുന്നതിലൂടെയും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിലൂടെയും സാങ്കേതിക കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഉഭയകക്ഷി ബന്ധത്തിലേക്ക് നയിച്ചുകൊണ്ട്, ഇസ്രയേലുമായി നയതന്ത്രപരവും വാണിജ്യപരവുമായ സഹകരണം വിപുലീകരിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

ഇസ്രായേല്‍ ബഹിഷ്‌കരണ നിയമം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന്, യുഎഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വാണിജ്യ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഏതെങ്കിലും ഇടപാടുകള്‍ എന്നിവ കണക്കിലെടുത്ത് ഇസ്രായേലില്‍ താമസിക്കുന്ന അല്ലെങ്കില്‍ ഇസ്രയേല്‍ ദേശീയതയില്‍ ഉള്ള വ്യക്തികളുമായോ, അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായോ കരാറുകളില്‍ ഏര്‍പ്പെടാം.

ഉത്തരവിനെ അടിസ്ഥാനമാക്കി, യുഎഇയില്‍ എല്ലാത്തരം ഇസ്രായേലി ചരക്കുകളും ഉല്‍പ്പന്നങ്ങളും പ്രവേശിക്കാനും കൈമാറ്റം ചെയ്യാനും കൈവശം വയ്ക്കാനും അവയുടെ വ്യാപാരം നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it