India

യെദിയൂരപ്പ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

17 വിമത എംഎല്‍എമാരും അയോഗ്യരായതോടെ കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് ഉറപ്പാണ്. സ്വതന്ത്രന്‍ എച്ച് നാഗേഷും പ്രമേയത്തെ പിന്തുണച്ചേക്കും.

യെദിയൂരപ്പ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും
X

ബെംഗളൂരു: കര്‍ണാടകത്തില്‍ യെദിയൂരപ്പ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും. 17 വിമത എംഎല്‍എമാരും അയോഗ്യരായതോടെ കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് ഉറപ്പാണ്. സ്വതന്ത്രന്‍ എച്ച് നാഗേഷും പ്രമേയത്തെ പിന്തുണച്ചേക്കും. ധനകാര്യ ബില്ലും ഇന്ന് മേശപ്പുറത്ത് വെക്കും.

സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിനെ നീക്കാന്‍ ബിജെപി പ്രമേയം കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ധനകാര്യ ബില്ലിന്‍മേലുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രാജിവക്കുമെന്ന സൂചന കെ ആര്‍ രമേഷ് കുമാര്‍ ഇന്നലെ നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it