World

ലോകത്ത് 47.19 ലക്ഷം കൊവിഡ് കേസുകള്‍; അമേരിക്കയില്‍ മരണസംഖ്യ 90,000 ആയി; 24 മണിക്കൂറിനിടെ 23,000 കേസുകള്‍

കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3.13 ലക്ഷമായി. 24 മണിക്കൂറിനുള്ളില്‍ 4,360 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 18.11 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തി നേടി. 25.94 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി ചികില്‍സയിലയാണ്.

ലോകത്ത് 47.19 ലക്ഷം കൊവിഡ് കേസുകള്‍; അമേരിക്കയില്‍ മരണസംഖ്യ 90,000 ആയി; 24 മണിക്കൂറിനിടെ 23,000 കേസുകള്‍
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47.19 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 95,603 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ലോകത്ത് 47,19,818 പേര്‍ക്കാണ് ആകെ വൈറസ് ബാധിച്ചിരിക്കുന്നത്. കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3.13 ലക്ഷമായി. 24 മണിക്കൂറിനുള്ളില്‍ 4,360 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 18.11 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തി നേടി. 25.94 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി ചികില്‍സയിലയാണ്. ഇതില്‍ 44,827 പേരുടെ നില അതീവഗുരുതരമായി തുടരുന്നു. 25.13 ലക്ഷംപേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

കൊവിഡ് കേസുകളുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നില്‍. അമേരിക്കയില്‍ നിത്യവും ആയിരത്തിലധികം പേര്‍ മരണപ്പെടുന്ന നില തുടരുകയാണ്. ഇതുവരെ 15.07 ലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 90,113 പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 23,488 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,218 പേര്‍ മരണത്തിന് കീഴടങ്ങി. 3.39 ലക്ഷം ആളുകള്‍ക്ക് രോഗമുക്തി ലഭിച്ചു. 10.78 ലക്ഷം പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 16,428 പേരുടെ നില ഗുരുതരവുമാണ്.

അമേരിക്ക കഴിഞ്ഞാല്‍ മരണസംഖ്യ ഏറ്റവും കൂടുതലുള്ളത് യുകെയിലാണ്. 34,466 പേര്‍. 24 മണിക്കൂറിനിടെ 468 പേരാണ് യുകെയില്‍ മരിച്ചത്. എന്നാല്‍, ഒരുദിവസത്തെ മരണത്തില്‍ യുകെയെ പിന്തള്ളി ബ്രസീലാണ് മുന്നില്‍. 816 പേരാണ് 24 മണിക്കൂറിനിടെ ബ്രസീലില്‍ മരണപ്പെട്ടത്. ബ്രസീലിന്റെ അവസ്ഥ അതീവഗുരുതരമായനിലയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. 14,919 പുതിയ കേസുകളാണ് ബ്രസീലില്‍ ഒരുദിവസത്തിനിടെ റിപോര്‍ട്ട് ചെയ്തത്. ഇതുവരെ 15,662 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 2,138 പേര്‍ക്ക് പുതുതായി വൈറസ് ബാധ കണ്ടെത്തി.

104 മരണവും ഇവിടെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സ്‌പെയിനിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,76,505 ആയി. 27,563 പേരാണ് രാജ്യത്ത് ജീവന്‍ നഷ്ടമായത്. ആകെ 1.92 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. യുഎസ്സും സ്‌പെയിനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. ഇവിടെ 2,72,043 പേര്‍ക്കാണ് രോഗബാധയുള്ളത്. കേസുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യയെങ്കിലും മരണനിരക്ക് കുറവാണ്- 2,537. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയില്‍ സ്ഥിരീകരിച്ച കേസുകള്‍ 82,947 ആണ്. അതേസമയം, ഇന്ത്യയില്‍ സ്ഥിരീകരിച്ച കേസുകള്‍ 90,648 ആയി.

രാജ്യങ്ങള്‍, കേസുകള്‍, മരണം എന്നീ ക്രമത്തില്‍

അമേരിക്ക 15.07 ലക്ഷം 90,113

സ്പെയിന്‍ 2.76 ലക്ഷം 27,563

റഷ്യ 2.72 ലക്ഷം 2,537

യുകെ 2.40 ലക്ഷം 34,466

ഇറ്റലി 2.25 ലക്ഷം 31,763

ബ്രസീല്‍ 2.33 ലക്ഷം 15,662

ഫ്രാന്‍സ് 1.80 ലക്ഷം 27,625

ജര്‍മനി 1.76 ലക്ഷം 8,027

തുര്‍ക്കി 1.48 ലക്ഷം 4096

ഇറാന്‍ 1.18 ലക്ഷം 6,937

ഇന്ത്യ 90,648 2,871

പെറു 88,541 2,523

ചൈന 82,947 4,633

കാനഡ 75,864 5,67

Next Story

RELATED STORIES

Share it