കൊവിഡ് പ്രതിരോധം; മുംബൈയിലെ ധാരാവി മാതൃകയെന്ന് ലോകാരോഗ്യസംഘടന
രോഗവ്യാപനം വളരെ തീവ്രമാണെങ്കിലും നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. ധാരാവി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ കൊറിയ എന്നീ സ്ഥലങ്ങള്‍ ക്രിയാത്മകമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ കൊവിഡിനെ നേരിടാമെന്ന കാര്യം തെളിയിച്ചു.
ജനീവ: കൊവിഡ് പ്രതിരോധത്തില്‍ ധാരാവിയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മാതൃകയാണെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസിസ് പറഞ്ഞു. ജനീവയില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്താകമാനം കഴിഞ്ഞ ആറാഴ്ചകളില്‍ രോഗം ഇരട്ടിയിലധികമാവുന്നതാണു കണ്ടത്.
രോഗവ്യാപനം വളരെ തീവ്രമാണെങ്കിലും നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. ധാരാവി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ കൊറിയ എന്നീ സ്ഥലങ്ങള്‍ ക്രിയാത്മകമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ കൊവിഡിനെ നേരിടാമെന്ന കാര്യം തെളിയിച്ചു. പരിശോധന, ഐസൊലേഷന്‍, ചികില്‍സ, സാമൂഹിക അകലം പാലിക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ വൈറസിന്റെ ചങ്ങലകള്‍ തകര്‍ത്ത് രോഗവ്യാപനം തടയാന്‍ ഈ പ്രദേശങ്ങള്‍ക്ക് സാധിച്ചുവെന്നും മറ്റു രാജ്യങ്ങള്‍ക്ക് ഇത് മാതൃകയാണെന്നും ടെഡ്രോസ് വ്യക്തമാക്കി.
ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയില്‍ വെള്ളിയാഴ്ച 12 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,359 ആയി. നിലവില്‍ 166 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 1,952 രോഗികളെ ഇതുവരെ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT