- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥി ക്യാംപില്‍ ഇസ്രായേല്‍ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

ഗസ: വെസ്റ്റ് ബാങ്കിലെ തൂല്‍കറമില്‍ ഇന്ന് പുലര്‍ച്ചെ ഹമാസ് നേതാവിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹമാസ് നേതാവ് സാഹി യാസിര്‍ ഔഫിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. തൂല്‍കറം അഭയാര്‍ഥി ക്യാംപില്‍ കോഫി ഷോപ്പ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സമീപ കാലത്ത് വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ഒരു ആക്രമണത്തില്‍ ഏറ്റവുമധികം പേര്‍ കൊല്ലപ്പെടുന്ന സംഭവമാണിത്.
കഴിഞ്ഞ ഒക്ടോബറിന് ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യവും ജൂതകുടിയേറ്റ കോളനിക്കാരും 699 ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു. ആയിരക്കണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇക്കാലയളവില്‍ ഫലസ്തീന്‍ പോരാളികള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇസ്രായേല്‍ സുരക്ഷാ സൈനികര്‍ അടക്കം 24 ഇസ്രായേലികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ ഗസയില്‍ വ്യാഴാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 99 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഒരു വര്‍ഷത്തിനിടെ ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 41,788 ആയി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















