World

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണം; ട്രംപ് നിലപാട് മാറ്റുന്നു

5.7 കോടി ഡോളര്‍ അനുവദിക്കാത്തതിനാല്‍ യുഎസ് ട്രഷറി പാസാക്കില്ലെന്നും ട്രംപ് പ്രതികരിച്ചു.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണം; ട്രംപ് നിലപാട് മാറ്റുന്നു
X

വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് മതില്‍ പണിയുമെന്ന നിലപാട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. പക്ഷേ അമേരിക്കന്‍ ഡെമോക്രാറ്റുകള്‍ 5.7 കോടി ഡോളര്‍ അനുവദിക്കാത്തതിനാല്‍ യുഎസ് ട്രഷറി പാസാക്കില്ലെന്നും ട്രംപ് പ്രതികരിച്ചു. ഇതേത്തുടര്‍ന്ന് ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമാണ് രാജ്യത്ത് മുടങ്ങിക്കിടക്കുന്നത്. ഫെഡറല്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത് ഡെമോക്രാറ്റുകളുടെ പിടിവാശി മൂലമാണന്നും ട്രംപ് കുറ്റപ്പെടുത്തി. വേണമെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമായിരുന്നെന്നും എന്നാല്‍ അത് ഇപ്പോള്‍ നടപ്പാക്കുന്നില്ലാന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നിര്‍ലോഭമായി എത്തുന്ന മയക്കുമരുന്നിന്റെയും നിയമവിരുദ്ധമായ കുടിയേറ്റത്തിന്റെയും ഉറവിടം മെക്‌സിക്കോ ആണെന്നു ട്രംപ് പറഞ്ഞു. ട്രംപ് മതില്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നത് രജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനാണെന്നായിരുന്നു ഡെമോക്രാറ്റുകളുടെ വാദം. എന്നാല്‍ ദേശീയ സുരക്ഷയില്‍ താല്‍പര്യമില്ലാത്തവരാണ് ഡെമോക്രാറ്റുകളെന്നാണ് ട്രംപ് തിരിച്ചടിച്ചത്.




Next Story

RELATED STORIES

Share it