World

ചൈനയുമായുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കും: പുതിയ നീക്കവുമായി ട്രംപ്

ചൈനയുമായുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കും: പുതിയ നീക്കവുമായി ട്രംപ്
X

വാഷിങ്ടണ്‍: ചൈനയുമായി തുടരുന്ന വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ നീക്കവുമായി അമേരിക്ക. ഈ ആഴ്ച തന്നെ അമേരിക്കയില്‍ നിന്ന് വിദഗ്ധ സംഘത്തെ വ്യാപാര കാര്യങ്ങളില്‍ ചൈനയുമായി ചര്‍ച്ച നടത്താന്‍ ബെയ്ജിങിലേക്ക് അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെയാണ് ചൈനയും അമേരിക്കയും തമ്മില്‍ നില നിന്നിരുന്ന വ്യാപാര യുദ്ധത്തിന് താല്‍കാലിക അയവുണ്ടായത്. അന്ന് ഇരു രാഷ്ട്ര തലവന്മാരും നടത്തിയ കൂടിക്കാഴ്ചയില്‍ ഉല്‍പന്നങ്ങള്‍ക്ക് പുതുതായി ഇറക്കുമതി തീരുവ ചുമത്തില്ല എന്ന ധാരണയിലെത്തുകയായിരുന്നു. പിന്നീട് വ്യാപാര ബന്ധം സുഗമമാക്കാന്‍ ഇരു രാജ്യങ്ങളും പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ചൈനയുമായി വളരെ നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്നും വ്യാപാര ബന്ധം ദൃഢമാക്കുന്നതിനാണ് ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുന്നതെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി ഏര്‍പ്പെടുത്താനാണ് സാധ്യത.

Next Story

RELATED STORIES

Share it