World

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നിര്‍ണായക സൂപ്പര്‍ ചൊവ്വ ഇന്ന്; ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ഒരാള്‍കൂടി പിന്‍മാറി

ഈവര്‍ഷം നവംബറിലാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനായി ഓരോ പാര്‍ട്ടിയും അവരുടെ ജനകീയനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയകളായ പ്രൈമറിയും കോക്കസുമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടി പ്രതിനിധികളാണ് വോട്ടുചെയ്യുക.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നിര്‍ണായക സൂപ്പര്‍ ചൊവ്വ ഇന്ന്; ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ഒരാള്‍കൂടി പിന്‍മാറി
X

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നിര്‍ണായക ദിനമായ സൂപ്പര്‍ ചൊവ്വ ഇന്ന്. തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ നേരിടുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ആരാവുമെന്ന കാര്യത്തില്‍ ഇന്ന് ഏകദേശചിത്രം ലഭിക്കും. 14 അമേരിക്കന്‍ സംസ്ഥാനങ്ങളിലാണ് ഇന്ന് പ്രാഥമിക വോട്ടെടുപ്പ് നടക്കുക. ഈവര്‍ഷം നവംബറിലാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനായി ഓരോ പാര്‍ട്ടിയും അവരുടെ ജനകീയനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയകളായ പ്രൈമറിയും കോക്കസുമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടി പ്രതിനിധികളാണ് വോട്ടുചെയ്യുക.

ഡോണാള്‍ഡ് ട്രംപിന് കാര്യമായ എതിരാളികളില്ലാത്തതിനാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വോട്ടെടുപ്പിന് വലിയ പ്രാധാന്യമില്ല. ഓരോ യുഎസ് സംസ്ഥാനത്തും വ്യത്യസ്തദിനങ്ങളിലാണ് പ്രാഥമിക വോട്ടെടുപ്പ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ദിനം എന്നതാണ് സൂപ്പര്‍ ചൊവ്വയുടെ പ്രത്യേകത. കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളായ കാലഫോര്‍ണിയ, ടെക്‌സസ് എന്നിവയടക്കം 14 സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. വ്യത്യസ്ത സമയങ്ങളിലാണ് ഇവിടങ്ങളിലെ വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിച്ച ഉടന്‍ ഫലം പുറത്തുവന്നുതുടങ്ങും.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബേണി സാന്‍ഡേഴ്‌സിനാണ് ഇതുവരെയുള്ള പ്രാഥമിക വോട്ടെടുപ്പില്‍ മേല്‍ക്കൈ. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യാന മുന്‍ മേയര്‍ പീറ്റ് ബുട്ടിജേജ് ഇന്നലെ മല്‍സരത്തില്‍നിന്ന് പിന്‍മാറി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാവാന്‍ പ്രൈമറിയില്‍ മല്‍സരിക്കുന്ന മിനെസോട്ട സെനറ്റര്‍ ആമി ക്ലോബുചാറും പിന്‍മാറി. തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയാണെന്ന് തിങ്കളാഴ്ച രാത്രിയാണ് അവര്‍ പ്രഖ്യാപിച്ചത്. സൗത്ത് കരോളൈന പ്രൈമറിയില്‍ ആറാം സ്ഥാനത്തായിരുന്നു ക്ലോബുചാര്‍.

ഡെമോക്രാറ്റിക് ടിക്കറ്റ് മോഹികള്‍ക്കു നിര്‍ണായകമായ സൂപ്പര്‍ ചൊവ്വ ഇന്ന് നടക്കാനിരിക്കെയാണ് ക്ലോബുചാറിന്റെ പിന്‍മാറ്റം. ബേണി സാന്‍ഡേഴ്‌സും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനുമാണ് മുന്‍നിരയിലുള്ള സ്ഥാനാര്‍ഥി മോഹികള്‍. ജോ ബൈഡനു പിന്തുണയുമായി പ്രചാരണത്തിനിറങ്ങാനാണ് ക്ലോബുചാറിന്റെ തീരുമാനം. ന്യൂയോര്‍ക്ക് സിറ്റി മേയറും ശതകോടീശ്വരനുമായ മിഷേല്‍ ബ്ലൂംബെര്‍ഗും മല്‍സരരംഗത്ത് സജീവമാണ്. എലിസബത്ത് വാറന്‍, ആമി ക്ലോബഷര്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

Next Story

RELATED STORIES

Share it