World

ഹോര്‍മുസ് തുറക്കാന്‍ മറ്റൊരു 48 മണിക്കൂര്‍ മുന്നറിയിപ്പുമായി ട്രംപ്

ഹോര്‍മുസ് തുറക്കാന്‍ മാര്‍ച്ച് 22ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു

ഹോര്‍മുസ് തുറക്കാന്‍ മറ്റൊരു 48 മണിക്കൂര്‍ മുന്നറിയിപ്പുമായി ട്രംപ്
X

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ ഭരണകൂടത്തിന് വീണ്ടും 48 മണിക്കൂര്‍ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ വന്‍ സൈനിക നീക്കം നേരിടേണ്ടിവരുമെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ കടലിടുക്ക് തുറന്നില്ലെങ്കില്‍ 'ഇറാനു മേല്‍ നരകം പെയ്തിറങ്ങു'മെന്ന് ട്രംപ് ഭീഷണിമുഴക്കി.

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജനിലയങ്ങള്‍ തകര്‍ക്കുമെന്ന് മാര്‍ച്ച് 22ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 26ന് ഈ സമയപരിധി പിന്നീട് 10 ദിവസത്തേക്ക് കൂടി ട്രംപ് നീട്ടിനല്‍കി. പത്ത് ദിവസത്തെ കാലാവധി ഏപ്രില്‍ ആറിന് അവസാനിരിക്കെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

Next Story

RELATED STORIES

Share it