World

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പെന്‍സില്‍വാനിയയില്‍ 5,587 വോട്ടിന്റെ ലീഡ്; ജയത്തിനരികെ ബൈഡന്‍

ഇഞ്ചോടിഞ്ച് മല്‍സരം നടക്കുന്ന പ്രധാന മേഖലകളായ പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും ട്രംപിനെ മറികടന്ന് അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന്‍ നടത്തിയിരിക്കുന്നത്. പെന്‍സില്‍വേനിയയില്‍ 5,587 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ ബൈഡന് ലഭിച്ചിട്ടുള്ളത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പെന്‍സില്‍വാനിയയില്‍ 5,587 വോട്ടിന്റെ ലീഡ്; ജയത്തിനരികെ ബൈഡന്‍
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വന്‍മുന്നേറ്റം. ഇഞ്ചോടിഞ്ച് മല്‍സരം നടക്കുന്ന പ്രധാന മേഖലകളായ പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും ട്രംപിനെ മറികടന്ന് അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന്‍ നടത്തിയിരിക്കുന്നത്. പെന്‍സില്‍വേനിയയില്‍ 5,587 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ ബൈഡന് ലഭിച്ചിട്ടുള്ളത്.

20 ഇലക്ടറല്‍ വോട്ടുകളാണ് പെന്‍സില്‍വാനിയയിലുളളത്. 2016ല്‍ ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍വാനിയ. ഇവിടെ വിജയം നേടാനായാല്‍ മറ്റുമൂന്ന് സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പുതന്നെ 270 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന് സ്വന്തമാവും. ഇതോടെ ബൈഡന് വൈറ്റ് ഹൗസിലേക്കുള്ള വഴിതുറക്കും.

ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, നെവാഡ എന്നീ നാല് സംസ്ഥാനങ്ങളുടെ ഫലമാണ് പുറത്തുവരാനുളളത്. സമാനമായി ട്രംപിന് മേധാവിത്വമുണ്ടായിരുന്ന ജോര്‍ജിയയിലും ബൈഡന്‍ മുന്നില്‍ തന്നെയാണ്. 1,097 വോട്ടുകള്‍ക്ക് മുന്നിലാണ് ഇവിടെ ബൈഡന്‍. അരിസോണയിലും നെവാഡെയിലും വിജയമുറപ്പിച്ച് തന്നെയാണ് ബൈഡന്റെ മുന്നേറ്റം. ബൈഡന് മേധാവിത്വമുളള സംസ്ഥാനമാണ് നെവാഡ.

അരിസോണയില്‍ ബൈഡന് 47.052 വോട്ടിന്റെ ലീഡുണ്ട്. 16 ഇലക്ടറല്‍ വോട്ടുകളാണ് ജോര്‍ജിയയിലുളളത്. ജോര്‍ജിയയില്‍ 99 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞു. യുഎസ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് 2020 വേദിയായിരിക്കുന്നത്. 264 ഇലക്ട്രല്‍ കോളജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. ആറ് ഇലക്ടററല്‍ കോളജ് വോട്ടുകള്‍ കൂടി നേടിയാല്‍ ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിക്കും.

അതേസമയം, പരാജയം മണത്ത ട്രംപ് വോട്ടിങ്ങിനെതിരേ പരാതിയുമായി രംഗത്തുണ്ട്. മിഷിഗണില്‍ ഇനി ബാലറ്റുകള്‍ എണ്ണുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ജോര്‍ജിയയില്‍ അനുചിതമായ ബാലറ്റുകള്‍ പോലും എണ്ണുന്നുവെന്ന് ട്രംപ് ആരോപിക്കുന്നു. ട്രംപ് അനുകാലികളുടെയും ട്രംപ് വിരുദ്ധരുടെയും നിരവധി പ്രതിഷേധങ്ങള്‍ക്കും അമേരിക്ക സാക്ഷിയായി.

Next Story

RELATED STORIES

Share it