വ്യോമാക്രമണം നടത്തിയത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കിനുനേരെയെന്ന് യുഎസ്
സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിനു നേരെ ഡ്രോണാക്രമണമാണ് നടത്തിയതെന്ന് യുഎസ് സൈനിക വക്താവ് ബില്‍ അര്‍ബനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ടു ചെയ്തു.
BY ABH29 Aug 2021 5:52 PM GMT

X
ABH29 Aug 2021 5:52 PM GMT
കാബൂള്‍: അഫ്ഗാനിസ്താനിലെ ഹാമിദ് കര്‍സായി വിമാനത്താവളത്തിനു സമീപം ഭീഷണിയുയര്‍ത്തിയ ഐഎസ്-കെ പ്രവർത്തകനെ കൊലപ്പെടുത്തിയതായി യുഎസ്. വിമാനത്താവളത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിനു നേരെ ഡ്രോണാക്രമണമാണ് നടത്തിയതെന്ന് യുഎസ് സൈനിക വക്താവ് ബില്‍ അര്‍ബനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ടു ചെയ്തു.
വിജയകരമായി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വാഹനത്തില്‍ ഗണ്യമായ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് സ്‌ഫോടനത്തില്‍നിന്നു മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും, അതുസംബന്ധിച്ച് വിവരമന്നും ലഭ്യമായിട്ടില്ലെന്നും അര്‍ബന്‍ പറഞ്ഞു.
Next Story
RELATED STORIES
ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMT