- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുകെ കെന്റ് കൊവിഡ് വകഭേദം വാക്‌സിനേഷന് ഭീഷണി, ലോകത്താകമാനം വ്യാപിച്ചേക്കാം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
കൊവിഡ് വാക്‌സിന്‍ ബ്രിട്ടനില്‍ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. എന്നാല്‍, വൈറസിന്റെ ജനിതക മാറ്റങ്ങള്‍ കുത്തിവയ്പ്പിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് യുകെ കണ്‍സോര്‍ഷ്യം ഡയറക്ടര്‍ ഷാരോണ്‍ മയില്‍ പറഞ്ഞു. കൂടുതല്‍ വ്യാപന ശേഷിയുള്ള കൊവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടനില്‍ മാസങ്ങളായി വ്യാപിച്ചിരുന്നത്.

ലണ്ടന്‍: ബ്രിട്ടനിലെ കെന്റില്‍ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ലോകത്താകമാനം വ്യാപിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. ഇത് വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നും യുകെ ജനറ്റിക് സര്‍വയലന്‍സ് പ്രോഗ്രാം മേധാവി ഷാരോണ്‍ പീകോക്ക് അറിയിച്ചു. ബ്രിട്ടനില്‍ ഇതിനോടകം വ്യാപിച്ച പുതിയ യുകെ വകഭേദം ശക്തമാണെന്നും ലോകത്തെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വൈറസ് 2.35 ദശലക്ഷം ആളുകളെ കൊന്നൊടുക്കി. കോടിക്കണക്കിനാളുകളുടെ സാധാരണ ജീവിതം തലകീഴായി മാറ്റിമറിച്ചു.
കൊവിഡ് വാക്‌സിന്‍ ബ്രിട്ടനില്‍ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. എന്നാല്‍, വൈറസിന്റെ ജനിതക മാറ്റങ്ങള്‍ കുത്തിവയ്പ്പിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് യുകെ കണ്‍സോര്‍ഷ്യം ഡയറക്ടര്‍ ഷാരോണ്‍ മയില്‍ പറഞ്ഞു. കൂടുതല്‍ വ്യാപന ശേഷിയുള്ള കൊവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടനില്‍ മാസങ്ങളായി വ്യാപിച്ചിരുന്നത്. ഇത് പ്രതിരോധിക്കുന്നതിന് വാക്‌സിന്‍ ഫലപ്രദമായിരുന്നു. എന്നാല്‍, ഇതിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചു. ഇത് പ്രതിരോധ ശേഷിയെയും വാക്‌സിന്റെ ഫലപ്രാപ്തിയെയും ബാധിച്ചേക്കാമെന്നും ഷാരോണ്‍ പീകോക്ക് ബിബിസിയോട് വ്യക്തമാക്കി. രാജ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ള പുതിയ വൈറസ് വകഭേദം വാക്‌സിനേഷന് കനത്ത ഭീഷണിയാണ്.
ബ്രിട്ടന്‍ വകഭേദത്തിന് കൂടുതല്‍ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക, ബ്രസീലിയന്‍ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണ്. കൊവിഡിനെ മറികടക്കാന്‍ സാധിക്കുകയോ അല്ലെങ്കില്‍ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താല്‍ മാത്രമേ കൊവിഡ് ഭീതി ഒഴിയുകയുള്ളു. എന്നാല്‍, ഇതിനായി പത്ത് വര്‍ഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് കരുതുന്നതെന്നും ഷാരോണ്‍ പീകോക്ക് കൂട്ടിച്ചേര്‍ത്തു. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലില്‍ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് വകഭേദത്തെ ശാസ്ത്രജ്ഞന്‍മാരുടെ സംഘം 'ഉത്കണ്ഠയുടെ വേരിയന്റ്' എന്നാണ് നാമകരണം ചെയ്തത്. E484K വകഭേദത്തില്‍പ്പെട്ട 21 കേസുകളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തത്. വൈറസിന്റെ സാന്നിധ്യം പ്രോട്ടീനിലാണ് കണ്ടെത്തുന്നത്. ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വൈറസില്‍ കണ്ടെത്തിയ അതേ മാറ്റമാണ് ഇതിലും സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















