World

കൊളംബിയയില്‍ വിമാനം തകര്‍ന്ന് 12 പേര്‍ മരിച്ചു

അമേരിക്കന്‍ നിര്‍മിത ഡൗഗ്ലാസ് ഡിസി 3 വിമാനമാണ് തകര്‍ന്ന് വീണത്. ചെറുവിമാനത്തില്‍ 12 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. കൊളംബിയയിലെ തരൈറ മുനിസിപ്പാലിറ്റി മേയറും ഭര്‍ത്താവും മകളും വിമാനത്തിലുണ്ടായിരുന്നതായി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

കൊളംബിയയില്‍ വിമാനം തകര്‍ന്ന് 12 പേര്‍ മരിച്ചു
X

ബൊഗോട്ട: കൊളംബിയയില്‍ വിമാനം തകര്‍ന്ന് 12 പേര്‍ മരിച്ചതായി റിപോര്‍ട്ട്. കൊളംബിയയിലെ സാന്‍ മാര്‍ട്ടിനിലായിരുന്നു സംഭവം. അമേരിക്കന്‍ നിര്‍മിത ഡൗഗ്ലാസ് ഡിസി 3 വിമാനമാണ് തകര്‍ന്ന് വീണത്. ചെറുവിമാനത്തില്‍ 12 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. കൊളംബിയയിലെ തരൈറ മുനിസിപ്പാലിറ്റി മേയറും ഭര്‍ത്താവും മകളും വിമാനത്തിലുണ്ടായിരുന്നതായി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് വിവരമെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അപകടമുണ്ടായ ഉടന്‍തന്നെ വിമാനത്തിന് തീപ്പിടിക്കുകയായിരുന്നു.

എന്‍ജിന്‍ തകരാറാണ് വിമാനം തകര്‍ന്നുവീഴാനുള്ള കാരണമെന്നും മോശം കാലാവസ്ഥയൊന്നുമുണ്ടായിരുന്നില്ലെന്നും സിവില്‍ എമര്‍ജന്‍സി സര്‍വീസ് വിഭാഗം അറിയിച്ചു. എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് പൈലറ്റ് വിമാനം അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. കാര്‍ഗോ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ലേസര്‍ ഏരിയോയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. എന്നാല്‍, അപകടത്തെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ലെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it