World

അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനു പിന്നാലെ ദ്വീപ് രാജ്യമായ ടോംഗോയില്‍ സുനാമി

സുനാമി മുന്നറിയിപ്പുകള്‍ക്കിടെ ടോംഗോയുടെ തീരദേശത്തെ വീടുകള്‍ക്കിടയിലൂടെ തിരമാലകള്‍ അടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനു പിന്നാലെ  ദ്വീപ് രാജ്യമായ ടോംഗോയില്‍ സുനാമി
X

നുക്കുവലോഫ: ഭീമാകാരമായ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ തെക്കന്‍ ശാന്ത സമുദ്രത്തിലെ ദ്വീപ് രാജ്യമായ ടോംഗോയില്‍ സുനാമി ആഞ്ഞടിച്ചതായി റിപ്പോര്‍ട്ട്. സുനാമി മുന്നറിയിപ്പുകള്‍ക്കിടെ ടോംഗോയുടെ തീരദേശത്തെ വീടുകള്‍ക്കിടയിലൂടെ തിരമാലകള്‍ അടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അഗ്‌നിപര്‍വ്വതത്തിന്റെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ടോംഗന്‍ കാലാവസ്ഥാ സേവന കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ടോംഗയിലെ ഫൊനുവാഫോ ദ്വീപില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്.

ഡിസംബര്‍ അവസാനത്തോടെ അഗ്‌നിപര്‍വ്വതം ഇടയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഹാപയ്, ടോങ്ഗടാപു, വാവവ് എന്നീ മൂന്നു പ്രധാന ദ്വീപസമൂഹങ്ങള്‍ ഉള്‍പ്പെടുന്നതാണ് ടോംഗോ. ഇവയിലെ ഭൂരിഭാഗം ദ്വീപുകളും പവിഴ ദ്വീപുകളാണ്. ജനങ്ങളില്‍ ഭൂരിഭാഗവും ഇവിടെയാണ് വസിക്കുന്നത്. പവിഴ ദ്വീപുകള്‍ക്ക് പുറമെ അഗ്‌നിപര്‍വതജന്യ ദ്വീപുകളുടെ ഒരു ശൃംഖല തന്നെ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഇവയില്‍ ചിലത് സജീവമാണ്.

Next Story

RELATED STORIES

Share it