World

ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റിതാ വില്‍സണും കൊറോണ സ്ഥിരീകരിച്ചു

ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റിതാ വില്‍സണും കൊറോണ സ്ഥിരീകരിച്ചു
X

മെല്‍ബണ്‍: ഹോളിവുഡ് താരം ടോം ഹാങ്ക്‌സും നടിയും ഭാര്യയുമായ റിതാ വില്‍സണും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ടോം ഹാങ്ക്‌സ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണുള്ളത്. താനും റിത വില്‍സണും ഓസ്‌ട്രേലിയയില്‍ പനി ബാധിച്ചതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചു. ജലദോഷം, ശരീരവേദന എന്നിവയോടൊപ്പം ഞങ്ങള്‍ക്ക് അല്‍പ്പം ക്ഷീണം തോന്നി. റിതയ്ക്ക് തണുപ്പും നേരിയ പനിയുമുണ്ടായിരുന്നു. തുടര്‍ന്നാണ് കൊറോണ വൈറസുണ്ടോയെന്ന് പരിശോധിച്ചതെന്നും കൈയുറയുടെ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന വൈറസ് തനിക്ക് ബാധിച്ചതായി പരസ്യമായി പ്രസ്താവിക്കുന്ന ആദ്യത്തെ പ്രമുഖ ഹോളിവുഡ് താരമാണ് ടോം ഹാങ്ക്‌സ്. ഓസ്‌ട്രേലിയയില്‍ ഇതുവരെ 136 കൊറോണ വൈറസ് കേസുകളും മൂന്ന് മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.




Next Story

RELATED STORIES

Share it