World

കൊവിഡ് 19 നയങ്ങൾ; നെതന്യാഹുവിനെതിരേ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ

പോലിസ് നിർദേശിച്ച പ്രദേശങ്ങളിലാണ് പ്രതിഷേധം ആരംഭിച്ചെങ്കിലും പിന്നീട് തെരുവുകളിലേക്ക് വ്യാപിക്കുകയായിരുന്നു

കൊവിഡ് 19 നയങ്ങൾ; നെതന്യാഹുവിനെതിരേ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ
X

ടെൽ അവീവ്: കൊവിഡ് കാലത്തെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ച് ഇസ്രായേലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം. ടെൽ അവീവിലും ജറുസലേമിലുമാണ് ഒരേസമയം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.

കൊവിഡ് മഹാമാരിയുടെ മറവിൽ നടത്തുന്ന സാമ്പത്തിക നയങ്ങൾക്കെതിരേയാണ് പ്രക്ഷോഭം അരങ്ങേറിയത്. രണ്ട് നഗരങ്ങളിലും പോലിസ് നിർദേശിച്ച പ്രദേശങ്ങളിലാണ് പ്രതിഷേധം ആരംഭിച്ചെങ്കിലും പിന്നീട് തെരുവുകളിലേക്ക് അത് വ്യാപിക്കുകയായിരുന്നു. പ്രക്ഷോഭകർ നഗരങ്ങളിലേക്ക് കടക്കുകയും പോലുസുമായി ഏറ്റുമുട്ടുകയും ചെയ്തു. 15 പ്രതിഷേധക്കാർ ജറുസലേമിലും 13 പേർ ടെൽ അവീവിലും അറസ്റ്റിലായി.

തലസ്ഥാന ന​ഗരിയായ ടെൽ അവീവിൽ ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം പ്രതിഷേധിച്ചു. അവിടെ തടിച്ചുകൂടിയ വലിയ ജനക്കൂട്ടം റോഡുകൾ ഉപരോധിച്ചു. നെതന്യാഹു വിരുദ്ധ ബാനറുകൾ ഉയർത്തിയാണ് പ്രതിഷേധം അരങ്ങേറിയത്. പ്രക്ഷോഭത്തിൽ അണിനിരന്ന ഭൂരിഭാ​ഗം പേരും യുവാക്കളായിരുന്നു. പ്രക്ഷോഭകർ പോലിസുമായി ഏറ്റുമുട്ടിയതിന് പിന്നാലെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സേന ജലപീരങ്കികൾ ഉപയോഗിച്ചു.

Next Story

RELATED STORIES

Share it