ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭവുമായി ആയിരങ്ങള്‍
12 ആഴ്ചയായി നടക്കുന്ന സമരത്തിനിടയില്‍ ഇതുവരെ 1700 പ്രക്ഷോഭകര്‍ക്കും 1000ത്തിലേറെ പോലിസുകാര്‍ക്കും പരിക്കേറ്റതായാണ് റിപോര്‍ട്ട്

X
RSN3 Feb 2019 6:49 AM GMT
പാരിസ്: ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭം തുടങ്ങി. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ്് സമരം. ആയിരക്കണക്കിനാളുകളാണ് സമരത്തിനായി തെരുവിലിറങ്ങിയത്. സമരത്തില്‍ പോലിസിന്റെ ടിയര്‍ ഗ്യാസ്, ഫ്‌ളാഷ് ബോള്‍ പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവുകളില്‍ പ്രതിഷേധിച്ചത്. 12 ആഴ്ചയായി നടക്കുന്ന സമരത്തിനിടയില്‍ ഇതുവരെ 1700 പ്രക്ഷോഭകര്‍ക്കും 1000ത്തിലേറെ പോലിസുകാര്‍ക്കും പരിക്കേറ്റതായാണ് റിപോര്‍ട്ട്.
Next Story