World

ബ്രിട്ടനില്‍ അവിശ്വാസം മറികടന്ന് തെരേസാ മേയ്

48 എംപിമാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയം പാര്‍ട്ടി പ്രാദേശിക സമയം ആറിനു നേതൃത്വം പരിഗണിച്ചത്. 117 എംപിമാര്‍ അവിശ്വാസത്തെ അനുകൂലിച്ചു. 63 ശതമാനം കണ്‍സര്‍വേറ്റീവ് എംപിമാര്‍ മേയെ പിന്തുണച്ചപ്പോള്‍ 37 ശതമാനമാണ് എതിര്‍ത്തത്.

ബ്രിട്ടനില്‍ അവിശ്വാസം മറികടന്ന് തെരേസാ മേയ്
X

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരേ ഒരുവിഭാഗം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. രണ്ടുമണിക്കൂര്‍ നീണ്ട രഹസ്യബാലറ്റിനൊടുവില്‍ 200 എംപിമാരുടെ പിന്തുണയോടെയാണു തെരേസ മേ അവിശ്വാസം മറികടന്നത്. 48 എംപിമാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയം പാര്‍ട്ടി പ്രാദേശിക സമയം ആറിനു നേതൃത്വം പരിഗണിച്ചത്. 117 എംപിമാര്‍ അവിശ്വാസത്തെ അനുകൂലിച്ചു. 63 ശതമാനം കണ്‍സര്‍വേറ്റീവ് എംപിമാര്‍ മേയെ പിന്തുണച്ചപ്പോള്‍ 37 ശതമാനമാണ് എതിര്‍ത്തത്.

തെരേസ മേയുടെ സോഫ്റ്റ് ബ്രെക്‌സിറ്റ് പോളിസിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഒരുവിഭാഗം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി(ടോറി) എംപിമാരാണ് വിമതനീക്കവുമായി പാര്‍ട്ടി ചെയര്‍മാര്‍ ഗ്രഹാം ബാര്‍ഡിക്കിനെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയശേഷമാണു നോട്ടീസ് പരിഗണിക്കച്ചത്. നേതൃത്വം മാറുന്നത് രാജ്യത്തിനു ഗുണകരമാകില്ലെന്നും ബ്രെക്‌സിറ്റിന്റെ ഭാവിതന്നെ അപകടത്തിലാകുമെന്നും തെരേസ മേയ് പറഞ്ഞെങ്കിലും അവകാശപ്പെട്ടെങ്കിലും അവിശ്വാസ നോട്ടീസ് ചര്‍ച്ച ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ച സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് ഉടമ്പടി പാര്‍ലമെന്റില്‍ പാസാക്കാന്‍ ആവശ്യമായ തുടര്‍നടപടികളുമായി തെരേസ മേയ്ക്കു മുന്നോട്ടുപോവാം. ജനുവരി 21നു മുമ്പ് ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ അനുമതി തേടണം. ഇന്ന് നടക്കുന്ന യൂറോപ്യന്‍ യൂനിയന്‍ യോഗത്തില്‍ ഇതേക്കുറിച്ച് തെരേസാ മേയ് വിശദീകരിക്കുമെന്നാണു വിലയിരുത്തല്‍.

Next Story

RELATED STORIES

Share it