World

കുര്‍ദുകള്‍ക്കെതിരെയുളള തുര്‍ക്കിയുടെ ഭീഷണി വേണ്ടന്ന് ട്രംപ്

സിറിയയില്‍ യുഎസ് പിന്തുണയുള്ള കുര്‍ദ് സൈന്യത്തിനെതിരേ തുര്‍ക്കി ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ട്രംപ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ സന്ദേശത്തിലാണു ട്രംപ് തുര്‍ക്കിക്കു മുന്നറിയിപ്പു നല്‍കിയത്.

കുര്‍ദുകള്‍ക്കെതിരെയുളള തുര്‍ക്കിയുടെ ഭീഷണി വേണ്ടന്ന് ട്രംപ്
X

വാഷിങ്ടണ്‍: സിറിയയില്‍ കുര്‍ദുകളെ ആക്രമിച്ചാല്‍ സാമ്പത്തികമായി തുര്‍ക്കിയെ നശിപ്പിച്ചുകളയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്്. സിറിയയില്‍ യുഎസ് പിന്തുണയുള്ള കുര്‍ദ് സൈന്യത്തിനെതിരേ തുര്‍ക്കി ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ട്രംപ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ സന്ദേശത്തിലാണു ട്രംപ് തുര്‍ക്കിക്കു മുന്നറിയിപ്പു നല്‍കിയത്. സിറിയന്‍ വിഷയത്തില്‍ തുര്‍ക്കിയും യുഎസ്സും തമ്മില്‍ നേരത്തെ തന്നെ ധരണകളുണ്ടായിരുന്നു.

സിറിയയില്‍നിന്നും യുഎസ് സേന ഉടന്‍ പിന്‍മാറുമെന്ന് കഴിഞ്ഞ മാസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സൈന്യത്തിന്റെ പിന്‍മാറ്റം അസാധുവായതോടയാണ് തുര്‍ക്കി ഇടപെടുമെന്നുള്ള നിലപാടിലേക്ക്് വന്നത്. തുര്‍ക്കി ഭരണകൂടത്തിനെതിരേ വര്‍ഷങ്ങളായി പോരാട്ടം നടത്തുന്ന കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ)യുടെ ഭാഗമാണു സിറിയയിലെ വൈപിജി എന്നാണു തുര്‍ക്കിയുടെ നിലപാട്. അതിര്‍ത്തി വഴി ഇവര്‍ രാജ്യത്തേക്ക് ആയുധം കടത്താറുണ്ടെന്നും തുര്‍ക്കി ആരോപിക്കുന്നു. കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയും ഭീകരസംഘടനയാണെന്നാണ് തുര്‍ക്കിയുടെ വാദം.








Next Story

RELATED STORIES

Share it