World

കാബൂള്‍ പിടിച്ചെടുത്ത് താലിബാന്‍; അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരവും കീഴടക്കി

കാബൂള്‍ പിടിച്ചെടുത്ത് താലിബാന്‍; അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരവും കീഴടക്കി
X

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാന നഗരമായ കാബൂളും പിടിച്ചെടുത്ത് താലിബാന്‍. നഗരത്തില്‍ കടന്ന താലിബാന്‍ Taliban enters Afghan presidential palace after Ghani flees: Liveപോരാളികള്‍ പ്രസിഡന്റിന്റെ കൊട്ടാരവും കീഴടക്കി. അധികാര കൈമാറ്റം സമാധാനപരമാക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, എച്ച്‌സിഎന്‍ആര്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല, ഹെസ്ബ് ഇ ഇസ്‌ലാമി നേതാവ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ എന്നിവരടങ്ങിയ മൂന്നംഗ ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്.

ഹാമിദ് കര്‍സായി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താന്റെ പേര് ഇനി ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ എന്നായിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍.

മുമ്പ് താലിബാന്‍ ഭരണത്തിലായിരുന്ന സമയത്ത് അഫ്ഗാനിസ്താന്റെ പേരായിരുന്നു ഇത്. സപ്തംബര്‍ 11 ലെ ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ ഭരണത്തില്‍നിന്ന് പുറത്താക്കി. കൊട്ടാരത്തിന്റെ സുരക്ഷാ ചുമതല താലിബാന്‍ ഏറ്റെടുത്തുവെന്നാണ് താലിബാന്‍ അനുകൂല മാധ്യമമായ മാഷല്‍ അഫ്ഗാന്‍ റിപോര്‍ട്ട് ചെയ്യുന്നത്.

അഫ്ഗാന്റെ ഭരണം ഏറ്റെടുത്തുകഴിഞ്ഞാല്‍ താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാവുമെന്നാണ് റിപോര്‍ട്ടുകള്‍. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. താലിബാന്‍ കാബൂളില്‍ കടന്നതോടെ പ്രസിഡന്റ് അഷ്‌റഫ് ഘാനി കാബൂള്‍ വിമാനത്താവളംവഴി താജികിസ്താനില്‍ അഭയം തേടിയെന്നാണ് റിപോര്‍ട്ടുകള്‍. അദ്ദേഹത്തോടൊപ്പം അടുത്ത സഹായികളും രാജ്യം വിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ബലപ്രയോഗത്തിലൂടെ അഫ്ഗാന്‍ കീഴടക്കാനില്ലെന്നും സമാധാനപരമായ അധികാര കൈമാറ്റമാണ് ലക്ഷ്യമിടുന്നതെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it