World

ബംഗ്ലാദേശില്‍ ശക്തമായ ഭൂചലനം; ആറു മരണം, പശ്ചിമ ബംഗാളിലും പ്രകമ്പനം

ബംഗ്ലാദേശില്‍ ശക്തമായ ഭൂചലനം; ആറു മരണം, പശ്ചിമ ബംഗാളിലും പ്രകമ്പനം
X

ധാക്ക: ബംഗ്ലാദേശിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ആറു മരണം. വെള്ളിയാഴ്ച രാവിലെ മധ്യ ബംഗ്ലാദേശില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് റിപോര്‍ട്ട് ചെയ്തത്.നിരവധി ആളുകള്‍ക്ക് ഭൂചലനത്തില്‍ പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 10.38 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. തലസ്ഥാനമായ ധാക്കയില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ നര്‍സിങ്ഡി ജില്ലയിലെ ഘോരഷാല്‍ പ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) 10 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പശ്ചിമ ബംഗാളിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വ്യാപകമായ ഭൂചലനം അനുഭവപ്പെട്ടു.കൊല്‍ക്കത്തയിലും അതിശക്തമായ ഭൂചലനമുണ്ടായി. കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലും 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് രേഖപ്പെടുത്തിയത്.ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടി. നിലവില്‍ ആളുപായറങ്ങളോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.




Next Story

RELATED STORIES

Share it