World

ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഏപ്രില്‍ 25ന് പൊതുതിരഞ്ഞെടുപ്പ്

പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലരവര്‍ഷം ഞായറാഴ്ച അര്‍ധരാത്രി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നടപടി.

ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഏപ്രില്‍ 25ന് പൊതുതിരഞ്ഞെടുപ്പ്
X

കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ഗോതാബയ രാജപക്‌സെ. പാര്‍ലമെന്റിന് ആറുമാസംകൂടി കാലാവധി ശേഷിക്കെയാണ് നടപടി. തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ പാര്‍ലമെന്റിന് നിയമസാധുതയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച പ്രസിഡന്റ്, ഏപ്രില്‍ 25ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. 2015 സപ്തംബര്‍ ഒന്നിനാണ് നിലവിലെ പാര്‍ലമെന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലരവര്‍ഷം ഞായറാഴ്ച അര്‍ധരാത്രി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നടപടി.

കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് ഡിസംബറില്‍ ഗോതാബയ തന്റെ സഹോദരനായ മഹിന്ദ രാജപക്‌സെയെ കാവല്‍മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. മാര്‍ച്ച് 12 മുതല്‍ 19 ന് ഉച്ച വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. 225 അംഗ പാര്‍ലമെന്റില്‍ മഹിന്ദ രാജപക്‌സെ അധികാരം പിടിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. രണ്ടുതവണ പ്രസിഡന്റും മൂന്നുതവണ പ്രധാനമന്ത്രിയുമായിട്ടുള്ളയാളാണ് മഹിന്ദ. മെയ് 14ന് പുതിയ പാര്‍ലമെന്റ് ആദ്യയോഗം ചേരും.

Next Story

RELATED STORIES

Share it