ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ ആസൂത്രകന്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് മൈത്രിപാല സിരിസേന

X
JSR26 April 2019 6:56 AM GMT
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളുടെ ആസൂത്രകനും പ്രാദേശിക സായുധ സംഘത്തിന്റെ നേതാവുമായ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടതായി പ്രസിഡന്റ് മൈത്രിപാല സിരിസേന. കൊളംബോയിലെ ഹോട്ടലില്‍ വച്ചാണ് ഹാഷിമിനെ കൊലപ്പെടുത്തിയതെന്നും പ്രസിഡന്റ് മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്തെ സ്‌ഫോടനങ്ങളുടെ ആസൂത്രകനെ കൊലപ്പെടുത്തിയതായി രഹസ്യാന്വേഷണ സേന തന്നെ അറിയിച്ചു. 2013 മുതല്‍ രാജ്യത് തീവ്ര സ്വഭാവമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌ഫോടനങ്ങളുമായി ബന്ധമുള്ള 140 ഓളം ആളുകളെ കുറിച്ചു വിശദാന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും സിരിസേന പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 11 ഇന്ത്യക്കാരടക്കം 253 പേരാണ് കൊല്ലപ്പെട്ടത്.
Next Story