World

കൊറോണ വൈറസ് വ്യാപനം; സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ശനിയാഴ്ച മുതല്‍ പതിനഞ്ച് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ.

കൊറോണ വൈറസ് വ്യാപനം; സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
X

മാഡ്രിഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ പതിനഞ്ച് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ.

സ്‌പെയിനില്‍ ഇതുവരെ 4209 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 36പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 122 ആയി ഉയര്‍ന്നു. ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് സ്‌പെയിന്‍.

അടുത്ത ആഴ്ചയോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. വൈറസ് വ്യാപനത്തിന്റെ തോത് നിയന്ത്രിച്ചുകൊണ്ട് രാജ്യത്തെ എല്ലാ പൗരന്മാരേയും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സാഞ്ചെസ് പറഞ്ഞു. ആളുകള്‍ കൂട്ടം കൂടുന്നതിനും പൊതുപരിപടികള്‍ സംഘടിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.

Next Story

RELATED STORIES

Share it