World

സിംഗപ്പൂറില്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസുകള്‍ നിരോധിച്ചു

അഞ്ചുമാസത്തിനിടെ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ അപകടത്തില്‍പെട്ട പാശ്ചാത്തലത്തിലാണ് ഇത്തരമൊരു തിരുമാനമെടുത്തതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (സിഎഎഎസ്) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സിംഗപ്പൂറില്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസുകള്‍ നിരോധിച്ചു
X

സിംഗപ്പൂര്‍: എത്യോപ്യന്‍ വിമാനാപകടത്തെത്തുടര്‍ന്ന് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസുകള്‍ സിംഗപ്പൂരില്‍ നിരോധിച്ചു. അഞ്ചുമാസത്തിനിടെ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ അപകടത്തില്‍പെട്ട പാശ്ചാത്തലത്തിലാണ് ഇത്തരമൊരു തിരുമാനമെടുത്തതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (സിഎഎഎസ്) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ബംഗളൂരു, ഹൈദരാബാദ്, കാഠ്മണ്ഡു, കെയ്‌റിന്‍, ചോങ്കിങ്, ഡാര്‍വിന്‍, ഹിരോഷിമ, പെനാങ്ക്, ഫുക്കെറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസാണ് നിര്‍ത്തിയത്. കൂടാതെ അപകടത്തെ തുടര്‍ന്ന് ചൈന, എത്യോപ്യ, ഇന്തോനീസ്യ തുടങ്ങിയ രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വിസുകള്‍ നേര്‍ത്തെ നിര്‍ത്തിവച്ചിരുന്നു.



Next Story

RELATED STORIES

Share it