World

ഇസ്താംബൂള്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; നിരവധി പേര്‍ക്ക് പരിക്ക് (വീഡിയോ)

തുസ്‌ലയിലെ ലെതര്‍ ഓര്‍ഗനൈസ്ഡ് വ്യാവസായികമേഖലയില്‍ വ്യാഴാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. വലിയ ശബ്ദത്തോടെ ഫാക്ടറിയില്‍നിന്ന് ടാങ്കറുകള്‍ ആകാശത്തേക്ക് ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ബിബിസി ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്.

ഇസ്താംബൂള്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; നിരവധി പേര്‍ക്ക് പരിക്ക് (വീഡിയോ)
X

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂള്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. തുസ്‌ലയിലെ ലെതര്‍ ഓര്‍ഗനൈസ്ഡ് വ്യാവസായികമേഖലയില്‍ വ്യാഴാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.Huge explosion at Turkish chemical factory: A blast propelled a metal tank into the air during a fire at a facility in Istanbul. https://t.co/VTdpes3JFJ pic.twitter.com/UUUR2S3edI

വലിയ ശബ്ദത്തോടെ ഫാക്ടറിയില്‍നിന്ന് ടാങ്കറുകള്‍ ആകാശത്തേക്ക് ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ബിബിസി ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ഫാക്ടറിയുടെ പാര്‍ക്കിങ് മേഖലയിലേക്കും തീ പടര്‍ന്നു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുശേഷം തീ നിയന്ത്രണവിധേയമാക്കിയെന്ന് അഗ്‌നിശമനസേന അറിയിച്ചു.

48 ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ 138 അംഗങ്ങളുള്ള അഗ്‌നിശമനസേനാംഗമാണ് തീയണയ്ക്കാന്‍ നേതൃത്വം നല്‍കിയതെന്ന് ഇസ്താംബൂള്‍ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റി അഗ്‌നിശമന വിഭാഗം മേധാവി അലി കരഹാന്‍ വ്യക്തമാക്കി. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അപകടത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it