World

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഏഴ് ഇസ്രായേലികള്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഏഴ് ഇസ്രായേലികള്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്
X

തെല്‍ അവീവ്: ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ മധ്യ ഇസ്രായേലിലെ പല സ്ഥലങ്ങളിലായി ഏഴുപേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തെല്‍ അവീവിന് കിഴക്കുള്ള ബ്‌നെയ് ബ്രാക്കിലും, റോഷ് ഹായ്ന്‍ നഗരത്തിലുമാണ് സംഭവം. മിസൈല്‍ ആക്രമണങ്ങളുടേയും കഷ്ണങ്ങളുടേയും ആഘാതത്തില്‍ കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു. തീപിടുത്തമുണ്ടായതായും, വിവിധ സ്ഥലങ്ങളിലെ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് ഒരു ചാനല്‍ റിപോര്‍ട്ട് ചെയ്തു.

അതേസമയം, മധ്യ ഇസ്രായേലില്‍ ഇറാനിയന്‍ മിസൈലുകള്‍ പതിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. മധ്യ ഇസ്രായേലിലെ ആഘാത സ്ഥലങ്ങളില്‍ തിരച്ചില്‍, രക്ഷാ സേനകള്‍, നിരവധി അടിയന്തര സംഘങ്ങള്‍ എന്നിവ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൈന്യം പറഞ്ഞു.

Next Story

RELATED STORIES

Share it