World

ബ്രെക്‌സിറ്റ്: ബോറിസിന് തിരിച്ചടി; ആംബര്‍ റൂഡും മന്ത്രിസഭയില്‍നിന്ന് രാജിവച്ചു

ബ്രിട്ടീഷ്പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രെക്‌സിറ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് മന്ത്രി ആംബര്‍ റൂഡാണ് പദവിയൊഴിഞ്ഞത്. ബോറിസ് മന്ത്രിസഭയില്‍ തൊഴില്‍, പെന്‍ഷന്‍ വകുപ്പാണ് റൂഡ് കൈകാര്യം ചെയ്തിരുന്നത്.

ബ്രെക്‌സിറ്റ്: ബോറിസിന് തിരിച്ചടി; ആംബര്‍ റൂഡും മന്ത്രിസഭയില്‍നിന്ന് രാജിവച്ചു
X

ലണ്ടന്‍: ബ്രെക്‌സിറ്റിനെച്ചൊല്ലി കണ്‍സര്‍വേറ്റിവ് മന്ത്രിസഭയില്‍നിന്ന് രാജി തുടരുന്നു. ബ്രിട്ടീഷ്പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രെക്‌സിറ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് മന്ത്രി ആംബര്‍ റൂഡാണ് പദവിയൊഴിഞ്ഞത്. ബോറിസ് മന്ത്രിസഭയില്‍ തൊഴില്‍, പെന്‍ഷന്‍ വകുപ്പാണ് റൂഡ് കൈകാര്യം ചെയ്തിരുന്നത്. ബോറിസ് ജോണ്‍സന്റെ നയങ്ങള്‍ മാന്യതയും ജനാധിപത്യവും തകര്‍ക്കുന്നതാണെന്ന് ആംബര്‍ റൂഡ് ആരോപിച്ചു. ബ്രെക്‌സിറ്റിനായി യൂറോപ്യന്‍ യൂനിയനുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തി കരാറിലെത്തുമെന്നത് സര്‍ക്കാരിന്റെ വാചകക്കസര്‍ത്ത് മാത്രമാണ്. താന്‍ പാര്‍ലമെന്റില്‍ തുടരുമെന്നും എന്നാല്‍ ഇനി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായിരിക്കില്ലെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ റൂഡ് വ്യക്തമാക്കി.

ഒക്ടോബര്‍ 31 നുള്ളില്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോവാനുള്ള പദ്ധതിയെ എതിര്‍ത്തതിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 21 അംഗങ്ങളെ പുറത്താക്കാനുള്ള ജോണ്‍സന്റെ തീരുമാനത്തെ റൂഡ് ശക്തമായി വിമര്‍ശിച്ചു. തന്നെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ച രാഷ്ട്രമൂല്യങ്ങളോട് എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് രാജിക്കത്തില്‍ റൂഡ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുമായും അസോസിയേഷന്‍ ചെയര്‍മാനുമായും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും റൂഡ് കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിലെ മുതിര്‍ന്ന അംഗങ്ങളായ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുമകനായ നിക്കോളാസ് സോംസ്, പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കെന്‍ ക്ലാര്‍ക്ക് എന്നിവരടക്കമുള്ളവരെയാണ് പ്രധാനമന്ത്രി പുറത്താക്കിയിരുന്നത്.

Next Story

RELATED STORIES

Share it