World

റോഹിന്‍ഗ്യന്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം: സൈനബ് അര്‍ക്കാനി

റോഹിന്‍ഗ്യന്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം: സൈനബ് അര്‍ക്കാനി
X

ദുബയ്: മ്യാന്‍മര്‍ അധികൃതരുടെ പീഡനത്തിനിരയാവുന്ന റോഹിന്‍ഗ്യന്‍ കുട്ടികള്‍ വിദ്യാഭ്യാസവും ഭാവിയും ഇല്ലാതെ കഴിയുമ്പോള്‍ അന്താരാഷ്ട്ര സമൂഹം അവരെ സംരക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് റോഹിന്‍ഗ്യന്‍ സാമൂഹിക പ്രവര്‍ത്തക സൈനബ് അര്‍ക്കാനി. ദുബയില്‍ നടക്കുന്ന വാര്‍ഷിക വിദ്യാഭ്യാസ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റോഹിന്‍ഗ്യന്‍ സാമൂഹിക പ്രവര്‍ത്തകരായ അഹമ്മദുള്ളയും സൈനബ് അര്‍ക്കാനിയും. യുഎന്‍ വ്യക്തമാക്കുന്നത് പോലെ റോഹിന്‍ഗ്യന്‍ തലമുറയെ ഇല്ലാതാക്കാനാണ് മ്യാന്‍മര്‍ അധികാരികള്‍ ചെയ്യുന്നത്. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാംപില്‍ ജനിച്ച അഹമ്മദുല്ല ഇപ്പോള്‍ കാനഡയിലെ റോഹിന്‍ഗ്യന്‍ വികസന വിഭാഗത്തിന്റെ കോര്‍ഡിനേറ്ററാണ്. അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന കുട്ടികളുടെ ഭാവി ഉറപ്പാക്കാന്‍ ഇവിടെയുള്ള ഓരോരുത്തരോടും കേണപേക്ഷിക്കുകയാണ്. 2017ല്‍ മാത്രം 7 ലക്ഷം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ റക്കെയ്ന്‍ പ്രവിശ്യയില്‍ നിന്നും ആട്ടിയോടിച്ചിരിക്കുകയാണ്. അവര്‍ ഇപ്പോള്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി ക്യാംപിലാണ് കഴിയുന്നത്. കൂടാതെ മ്യാന്‍മര്‍ പട്ടാളം നടത്തിയ കലാപത്തില്‍ 9 ലക്ഷം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശിലാണ് കഴിയുന്നത്. ഇവിടെ കഴിയുന്ന ഒരു ശതമാനത്തിനു മാത്രമാണ് വിദ്യാഭ്യാസം നേടാന്‍ കഴിയുന്നത്. ദൈവത്തിന് മുമ്പില്‍ മാത്രമേ താന്‍ തല കുനിക്കുകയുള്ളു എന്ന് വ്യക്തമാക്കിയതിനു തന്നെ സ്‌കൂളില്‍ പോലും കടുത്ത പീഡനമേല്‍പ്പിച്ചതായി സൈനബ് അര്‍ക്കാനി പറഞ്ഞു.

Next Story

RELATED STORIES

Share it