World

റഷ്യയിലും ജനിതക വ്യതിയാനം സംഭവിച്ച യുകെ കൊവിഡ് സ്ഥിരീകരിച്ചു

പുതിയ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തിരുമാനിച്ചിട്ടും ഞായറാഴ്ച കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

റഷ്യയിലും ജനിതക വ്യതിയാനം സംഭവിച്ച യുകെ കൊവിഡ് സ്ഥിരീകരിച്ചു
X

മോസ്‌കോ: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് റഷ്യയിലും സ്ഥിരീകരിച്ചു. ബ്രിട്ടനില്‍നിന്ന് റഷ്യയിലെത്തിയ ഒരാള്‍ക്കാണ് പുതിയ വൈറസ് സ്ഥിരീകരിച്ചതെന്ന് റഷ്യന്‍ ആരോഗ്യ റെഗുലേറ്റര്‍ മേധാവി റോസ്‌പോട്രെബ്‌നാഡ്‌സര്‍ പറഞ്ഞു. പുതിയ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തിരുമാനിച്ചിട്ടും ഞായറാഴ്ച കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

മറ്റ് രാജ്യങ്ങളില്‍ വൈറസ് വ്യാപനം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഡിസംബറിലാണ് റഷ്യയില്‍നിന്ന് ബ്രിട്ടനിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ലോകത്ത് ഏറ്റവുമധികം വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. മൊത്തം 3.5 ദശലക്ഷം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it