World

കൊവിഡ് 19 മരണ സംഖ്യ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ചൈന

കൊവിഡ് മരണസംഖ്യയിലെ പുനപ്പരിശോധനയില്‍ വുഹാനിലെ മരണസംഖ്യ ഉയര്‍ന്നതോടെ ചൈനയിലെ ആകെ മരണം 4636 ആയി

കൊവിഡ് 19 മരണ സംഖ്യ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ചൈന
X

ബെയ്ജിങ്: കൊവിഡ് 19 മരണ സംഖ്യ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ചൈന. വുഹാനില്‍ കോവിഡ് 19 മരണസംഖ്യ 3869 ആയി ഉയര്‍ന്നതില്‍ അസ്വാഭാവികതയില്ലെന്നും ചൈന പറഞ്ഞു. ഇതൊരു സ്റ്റാറ്റിക്കല്‍ വെരിഫിക്കേഷന്‍ പ്രക്രിയയുടെ ഭാഗമാണെന്നും അതൊരു സാധാരണ അന്താരാഷ്ട്ര രീതിയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

കൊവിഡ് മരണസംഖ്യയിലെ പുനപ്പരിശോധനയില്‍ വുഹാനിലെ മരണസംഖ്യ ഉയര്‍ന്നതോടെ ചൈനയിലെ ആകെ മരണം 4636 ആയി. നേരത്തെ 3346 ആയിരുന്നു ചൈനയിലെ മരണസംഖ്യ. തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനയാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579ല്‍ നിന്ന് 3869 ആയാണ് വര്‍ധിച്ചിരിക്കുന്നത്. പതിനായിരത്തിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ചൈനയിലെ മരണസംഖ്യ സംശയത്തിന് ഇടയാക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്. എന്നാൽ കൊവിഡ് 19 ന്റെ കാഠിന്യം മറച്ചുവെക്കുന്നതില്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിച്ചുവെന്ന അവകാശവാദം ഷാവോ ലിജിയാന്‍ നിരസിച്ചു. ട്രംപ് അടക്കം പല ലോകനേതാക്കളും ചൈനയിലെ കണക്കുകളില്‍ സംശയം രേഖപ്പെടുത്തിയിരുന്നു. വൈറസ് ഭീഷണിയെക്കുറിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ചൈനയുമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it