- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ആരോഗ്യ പാസിനെതിരേ ഫ്രാൻസിലും ഇറ്റലിയിലും പ്രതിഷേധം
യൂറോപ്യൻ രാജ്യങ്ങൾ കുത്തിവയ്പ്പ് നിർബന്ധിതമാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്.

പാരീസ്: ഫ്രാൻസും ഇറ്റലിയും ഞായറാഴ്ച കൊവിഡ് ആരോഗ്യ പാസിനെതിരേ വൻ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ആരോഗ്യ പാസ് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം.
യൂറോപ്യൻ രാജ്യങ്ങൾ കുത്തിവയ്പ്പ് നിർബന്ധിതമാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. അതിനിടെ സമ്പൂർണ വാക്സിനേഷനായുള്ള ശ്രമങ്ങൾ ഇരട്ടിയാക്കുന്നതിനുള്ള നീക്കങ്ങൾ സർക്കാരുകൾ തുടങ്ങിയതായും റിപോർട്ടുകളുണ്ട്. കൂടാതെ കൂടുതൽ ലോക്ക്ഡൗണുകൾ ഒഴിവാക്കാനുള്ള ശ്രമത്തിലുമാണ് സർക്കാർ.
ഫ്രാൻസിന്റെ ആരോഗ്യ പാസിനും ആരോഗ്യ പരിപാലന തൊഴിലാളികൾക്കുള്ള നിർബന്ധിത വാക്സിനുകൾക്കുമെതിരായ പ്രകടനങ്ങൾ അവരുടെ നാലാമത്തെ വാരാന്ത്യത്തിൽ പ്രവേശിച്ചു, ശനിയാഴ്ച ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ റാലിയാണ് ശനിയാഴ്ച്ച പാരീസിൽ നടന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,37,000 ആളുകൾ രാജ്യവ്യാപകമായി പ്രക്ഷോഭത്തിൽ അണിചേർന്നു. വ്യാഴാഴ്ച കൺസ്ട്രക്ഷൻ കൗൺസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധം വ്യാപിച്ചത്. നഴ്സിങ് ഹോമുകളിലെയും ആശുപത്രികളിലെയും തൊഴിലാളികൾക്കുള്ള ആരോഗ്യ പാസിനും വാക്സിൻ ആവശ്യകതകൾക്കുമുള്ള സർക്കാരിന്റെ പദ്ധതി കോടതി അംഗീകരിച്ചിരുന്നു.
കൊറോണ വൈറസ് അണുബാധയുടെ നാലാം തരംഗത്തിന്റെ പിടിയിലാണ് ഫ്രാൻസ് ഇപ്പോൾ. ജൂലൈയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഹെൽത്ത് പാസ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിരോധ കുത്തിവയ്പ്പുകളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് ഗ്രീൻ പാസ് നടപ്പാക്കുന്നതിനെതിരേ ആയിരക്കണക്കിന് ആളുകൾ ഇറ്റലിയിലും രംഗത്തെത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















