World

ട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി

ട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
X

ലുബ്ലിയാന: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ പ്രതിമ മോഷണം പോയി. മെലാനിയയുടെ ജന്‍മനാടായ സ്ലോവേനിയയിലുള്ള പ്രതിമയാണ് മോഷണം പോയത്. പ്രതിമയുടെ കണങ്കാലുവരെയുള്ള ഭാഗമാണ് മോഷ്ടാക്കള്‍ വെട്ടിമാറ്റികൊണ്ടുപോയത്. സ്ലൊവേനിയയിലെ റോസ്‌നോ ഗ്രാമത്തിലാണ് പ്രതിമ ഉണ്ടായിരുന്നത്.1970ല്‍ ഇവിടെയാണ് മെലാനിയ ട്രംപ് ജനിച്ചത്. 2020ല്‍ ട്രംപ് ആദ്യമായി പ്രസിഡന്റായ കാലഘട്ടത്തിലാണ് പ്രതിമ സ്ഥാപിച്ചത്. പിന്നീട് ആ വര്‍ഷം തന്നെ ആ പ്രതിമ കത്തിനശിച്ചിരുന്നു. തുടര്‍ന്നാണ് വെങ്കലപ്രതിമ സ്ഥാപിച്ചത്. ഈ വെങ്കലപ്രതിമയാണ് നഷ്ടമായത്. പ്രതിമയ്ക്കായുള്ള അന്വേഷണം പോലിസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.



Next Story

RELATED STORIES

Share it