ന്യൂസിലന്റില്‍ തോക്കുകളുടെ വില്‍പന നിരോധിച്ചു
BY JSR21 March 2019 11:05 AM GMT
X
JSR21 March 2019 11:05 AM GMT
വെല്ലിങ്ടണ്‍: ന്യൂസിലന്റില്‍ സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും റൈഫിളുകളുടെയും വില്‍പന നിരോധിച്ചതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. മസ്്ജിദുകളിലായുണ്ടായ വെടിവപ്പില്‍ നിരവധി പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു പുതിയ തീരുമാനം. അടുത്ത മാസം 11 മുതലാണ് പുതിയ നിയമം നിലവില്‍ വരിക. തോക്കുകളുടെ വില്‍പന നിയന്ത്രിക്കാന്‍ നേരത്തെ തന്നെ തീരുമാനങ്ങളെടുത്തിരുന്നെന്നും നിലവില്‍ ജനങ്ങളുടെ കയ്യിലുള്ള തോക്കുകള്‍ തിരിച്ചു വാങ്ങുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പുതിയ നിയമത്തില്‍ നിന്നു കര്‍ഷകരെ ഒഴിവാക്കിയിട്ടുണ്ട്. തങ്ങളുടെ കൃഷി സംരക്ഷണത്തിനു തോക്ക് അത്യാവശ്യമാണെന്നതിനാലാണ് കര്‍ഷകരെ നിയമത്തില്‍ നിന്നും ഒഴിവാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT