- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്യലഹരിയില്‍ യുവതി ജനല്‍ചില്ല് ഇടിച്ചുതകര്‍ത്തു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകന്‍ ഉപേക്ഷിച്ചുപോയതില്‍ കടുത്ത നിരാശയിലായിരുന്ന ഇവര്‍ അമിതമായി മദ്യപിച്ചിരുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ബെയ്ജിങ്: മദ്യലഹരിയില്‍ യുവതി ജനല്‍ചില്ല് ഇടിച്ചുതകര്‍ത്തതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ചൈനയിലെ സൈനിങ്ങില്‍നിന്നും യാന്‍ചെങ്ങിലേക്ക് സര്‍വീസ് നടത്തിയ ആഭ്യന്തര വിമാനക്കമ്പനിയായ ലൂങ് എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു യുവതിയുടെ പരാക്രമം. ലി എന്നു പേരുള്ള 29കാരിയാണ് വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയത്. പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകന്‍ ഉപേക്ഷിച്ചുപോയതില്‍ കടുത്ത നിരാശയിലായിരുന്ന ഇവര്‍ അമിതമായി മദ്യപിച്ചിരുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
വിമാനത്തില്‍ കയറുന്നതിന് മുമ്പും ഇവര്‍ അമിതമായി മദ്യം കുടിച്ചിരുന്നു. കൂടാതെ വിമാനത്തിനുള്ളിലിരുന്ന് കരയുകയും ചെയ്തിരുന്നു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സമാധാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇവര്‍ അടങ്ങിയില്ലെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. പിന്നീട് പ്രകോപിതയായ ഇവര്‍ ജനല്‍ചില്ലില്‍ തുടര്‍ച്ചയായി ഇടിച്ചതിനെത്തുടര്‍ന്ന് ചില്ല് പൊട്ടുകയായിരുന്നു. ഈ സമയം 30,000 അടി ഉയരത്തിലായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്. അപകടസാധ്യത കണക്കിലെടുത്ത് പൈലറ്റ് അടിയന്തര ലാന്‍ഡിങ് നിര്‍ദേശം നല്‍കി. വിമാനം പുറപ്പെട്ട് അഞ്ചുമണിക്കൂര്‍ നീണ്ട യാത്രയുടെ പാതിവഴിയിലാണ് സെങ്ഷുവിലെ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനം സുരക്ഷിതമായാണ് നിലത്തിറക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി. മെയ് 25നാണ് സംഭവം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. കാമുകന്‍ ഉപേക്ഷിച്ച് പോയതാണ് യുവതിയുടെ പ്രകോപനത്തിന് കാരണമെന്ന് ചൈനീസ് ലോക്കല്‍ പോലിസ് പറഞ്ഞു. വിമാനം നിലത്തിറക്കിയപ്പോള്‍തന്നെ ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് ഏതുതരത്തിലുള്ള ശിക്ഷയാണ് ലഭിക്കുന്നതെന്ന് വ്യക്തമല്ല. ഇത്തരം കുറ്റകൃത്യത്തിന് ചൈനീസ് നിയമമനുസരിച്ച് മൂന്ന് മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാമെന്നാണ് റിപോര്‍ട്ടുകള്‍. Plane window cracks at 30,000 feet after drunk woman who was 'dumped by her boyfriend' tried to smash it open mid-flight
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















