World

കൊവിഡ് ചികില്‍സയ്ക്ക് ഗുളിക: മറ്റ് കമ്പനികള്‍ക്കും നിര്‍മാണ അനുമതി നല്‍കി ഫൈസര്‍

കൊവിഡ് ചികില്‍സയ്ക്ക് ഗുളിക: മറ്റ് കമ്പനികള്‍ക്കും നിര്‍മാണ അനുമതി നല്‍കി ഫൈസര്‍
X

ജനീവ: അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ തങ്ങളുടെ കൊവിഡ് ആന്റി വൈറല്‍ ഗുളിക മറ്റ് കമ്പനികള്‍ക്കും നിര്‍മിക്കാനുള്ള അനുമതി നല്‍കി. ഇതോടെ ലോകത്തിലെ ദരിദ്രരാജ്യങ്ങള്‍ക്കും കുറഞ്ഞ നിരക്കിന് ലഭിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. പാക്‌സ്‌ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന കൊവിഡ് പ്രതിരോധ ഗുളിക 95 ദരിദ്രവികസ്വര രാജ്യങ്ങളിലെ യോഗ്യരായ മറ്റ് കമ്പനികള്‍ക്കും നിര്‍മിക്കാനുള്ള ഉപകരാര്‍ നല്‍കുമെന്ന് ഫൈസര്‍ അറിയിച്ചു. ലോകജനസംഖ്യയുടെ 53 ശതമാനം ജനങ്ങള്‍ക്ക് ഇതിലൂടെ കുറഞ്ഞ നിരക്കില്‍ പാക്‌സ്‌ലോവിഡ് ലഭ്യമാവും.

കൊവിഡ് ഗുളികയുടെ നിര്‍മാണം സംബന്ധിച്ച് മെഡിസിന്‍ പേറ്റന്റ് പൂള്‍ (എംപിപി) കരാറില്‍ ഫൈസര്‍ ഒപ്പുവച്ചു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും മറ്റ് അനുമതികള്‍ക്കും ശേഷമായിരിക്കും ഈ മരുന്നിന് ലോകരാജ്യങ്ങള്‍ അനുമതി നല്‍കുക. എച്ച്‌ഐവി ചികില്‍സയില്‍ പ്രയോജനപ്പെടുത്തുന്ന Rtonavir എന്ന മരുന്നിനൊപ്പമാണ് ഫൈസറിന്റെ ഗുളികയും കഴിക്കേണ്ടത്. കൊവിഡ് ചികില്‍സയ്ക്ക് ഈ മരുന്ന് ഫലപ്രാപ്തിയുള്ളതാണെന്നും വൈറസുമായി ബന്ധപ്പെട്ടുണ്ടാവുന്ന മരണം 89 ശതമാനം കുറച്ചു.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ സമാനമായ ഫലങ്ങള്‍ കണ്ടതായും ഫൈസര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന കൊവിഡ് വാക്‌സിന്റെ നിര്‍മാതാക്കള്‍ കൂടിയാണ് ഫൈസര്‍. ഈ വാക്‌സിന്‍ നിര്‍മിക്കുന്ന കമ്പനികളില്‍നിന്ന് ഫൈസര്‍ റോയല്‍റ്റി വാങ്ങുന്നില്ല. ഇത് വാക്‌സിന്‍ ഫൈസര്‍ വാക്‌സിന്‍ കുറഞ്ഞ ചെലവില്‍ ജനങ്ങളിലേക്കെത്തുന്നതിന് സഹായിക്കുന്നു. അംഗീകാരം ലഭിച്ചാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗുളിക വിപണിയിലെത്തുമെന്ന് എംപിപി നയ മേധാവി എസ്തബാന്‍ ബുറോണ്‍ എഎഫ്പിയോട് പറഞ്ഞു.

Next Story

RELATED STORIES

Share it