World

ഫ്രാന്‍സിസ്‌കോ സാഗസ്തി പെറുവിന്റെ ഇടക്കാല പ്രസിഡന്റ്

അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രസിഡന്റായിരുന്ന മാര്‍ട്ടിന്‍ വിസാരയെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരേ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇംപീച്ച്‌മെന്റ്.

ഫ്രാന്‍സിസ്‌കോ സാഗസ്തി പെറുവിന്റെ ഇടക്കാല പ്രസിഡന്റ്
X

ലിമ: ഫ്രാന്‍സിസ്‌കോ സാഗസ്തിയെ പെറുവിന്റെ ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുത്തു. അടുത്തവര്‍ഷം ഏപ്രിലില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ 76കാരനായ സഗസ്തിയായിരിക്കും രാജ്യത്തെ നയിക്കുക. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ നയിക്കുന്ന മൂന്നാമത്തെയാളാണ് ഇദ്ദേഹം. 97 നിയമസഭാ സാമാജികരുടെ വോട്ടുകള്‍ നേടിയാണ് സാഗസ്തി പെറുവിലെ പുതിയ രാഷ്ട്രത്തലവനായി നിയമിതനാവുന്നത്.

26 നിയമസഭാംഗങ്ങള്‍ അദ്ദേഹത്തിനെതിരേ വോട്ട് രേഖപ്പെടുത്തി. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രസിഡന്റായിരുന്ന മാര്‍ട്ടിന്‍ വിസാരയെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരേ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇംപീച്ച്‌മെന്റ്. വിസ്‌കാരയെ നീക്കം ചെയ്തതിനെതിരേ വോട്ടുചെയ്ത ഏകസംഘം സാഗസ്തിയുടെ പാര്‍ട്ടിയായ പാര്‍ടിഡോ മൊറാഡോ ആയിരുന്നു. വിസാരയ്‌ക്കെതിരായ പ്രതിഷേധത്തില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വിസാരെയ്ക്കു പിന്നാലെ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ മാനുവല്‍ മൊറീനോ ഒരുമാസം മാത്രം അധികാരത്തിലിരുന്ന ശേഷം രാജിവയ്ക്കുകയായിരുന്നു. എന്‍ജിനീയര്‍, അക്കാദമിക് വിദഗ്ധന്‍, മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സാഗസ്തി. ഇത് ആഘോഷത്തിന്റെ ഒരുദിവസമല്ല, കാരണം രണ്ട് ചെറുപ്പക്കാരുടെ മരണം ഞങ്ങള്‍ കണ്ടു- സാഗസ്തി നിയമസഭാംഗങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it