World

പാനമ കനാല്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല; ഐക്യരാഷ്ട്രസഭയില്‍ പരാതിയുമായി പനാമ

പാനമ കനാല്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല; ഐക്യരാഷ്ട്രസഭയില്‍ പരാതിയുമായി പനാമ
X

കാലിഫോര്‍ണിയ: ചരക്ക് നീക്കം വേഗത്തിലാക്കാനായി പാനമ കനാല്‍ പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ രംഗത്തെത്തി പനാമ. ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയ്ക്ക് പാനമ പരാതി നല്‍കി . മറ്റൊരു രാജ്യത്തിന്റെ അഖണ്ഡതയ്ക്കും രാഷ്ട്രീയസ്വാതന്ത്ര്യത്തിനും നേരേ ഭീഷണിയുയര്‍ത്തരുതെന്ന യു.എന്‍. പ്രമാണം പരാമര്‍ശിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും പനാമ വ്യക്തമാക്കി.

അതേസമയം, ട്രംപ് അമേരിക്കയില്‍ പ്രഖ്യാപിച്ച ജന്മാവകാശ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് സ്റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജാണ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. 14 ദിവസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

ഡെമോക്രാറ്റിക് ചായ് വുള്ള സംസ്ഥാനങ്ങളാണ് ട്രംപിന്റെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്ത് ഡെമോക്രാറ്റിക് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. 22 സംസ്ഥാനങ്ങളും പൗരാവകാശ ഗ്രൂപ്പുകളും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ് പുറത്ത് വരുന്നത്. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്‌നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്നോര്‍ വ്യക്തമാക്കി.നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്.

പ്രസിഡന്റിന് വിശാലമായ അധികാരങ്ങളുണ്ടെങ്കിലും അദ്ദേഹം രാജാവല്ലെന്നാണ് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പ്രസിഡന്റിന് ഒരു പേന കൊണ്ട് നിഷ്പ്രയാസം എഴുതിവെക്കാവുന്ന ഒന്നല്ല 14ാം ഭരണഘടനാ ഭേദഗതിയെന്ന് ന്യൂജഴ്സി അറ്റോണി ജനറല്‍ മാറ്റ് പ്ലാറ്റ്കിന്‍ പറഞ്ഞു. യു.എസില്‍ ജനിച്ച ഏതൊരാളും ജനനസമയത്ത് പൗരനായി കണക്കാക്കപ്പെടുന്നു എന്ന നിയമം 1868-ല്‍ യു.എസ് ഭരണഘടനയിലെ 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു.





Next Story

RELATED STORIES

Share it