World

ചൈനീസ് നിര്‍മിത കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി പാകിസ്താന്‍

പാകിസ്താനിലെ വിവിധ ആശുപത്രികളില്‍ നടക്കുന്ന മൂന്നാംഘട്ട പരീക്ഷണത്തില്‍ സന്നദ്ധതയറിയിച്ച 8,000 മുതല്‍ 10,000 വരെ ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് പാകിസ്താനിലെ നാഷനല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഐഎച്ച്) മേധാവി മേജര്‍ ജനറല്‍ ഡോ. ആമിര്‍ ഇക്‌റാം അറിയിച്ചു.

ചൈനീസ് നിര്‍മിത കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി പാകിസ്താന്‍
X

ഇസ്‌ലാമാബാദ്: ചൈനയില്‍ നിര്‍മിച്ച കൊവിഡിനെതിരായ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് പാകിസ്താന്‍ തയ്യാറെടുക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ പരീക്ഷണമാണ് നടക്കുന്നത്. പാകിസ്താനിലെ വിവിധ ആശുപത്രികളില്‍ നടക്കുന്ന മൂന്നാംഘട്ട പരീക്ഷണത്തില്‍ സന്നദ്ധതയറിയിച്ച 8,000 മുതല്‍ 10,000 വരെ ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് പാകിസ്താനിലെ നാഷനല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഐഎച്ച്) മേധാവി മേജര്‍ ജനറല്‍ ഡോ. ആമിര്‍ ഇക്‌റാം അറിയിച്ചു.

ചൈനയുമായുള്ള കരാറിന്റെ ഭാഗമായി ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ പങ്കാളിത്തത്തോടെ ചൈനീസ് ബയോടെക് കാന്‍സിനോബിയോ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പാകിസ്താന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അന്തിമഘട്ട പരിശോധനാ നടപടികള്‍ ആരംഭിച്ചു. നാല് മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കും. ആറുമാസത്തിനകം അന്തിമഫലം ലഭ്യമാവുമെന്നാണ് കരുതുന്നത്. അതനുസരിച്ചായിരിക്കും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക.

ചൈനീസ് വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ച് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ക്കും സുരക്ഷിതമായിരിക്കുമെന്നാണ് കരുതുന്നതെന്നും എന്‍ഐഎച്ച് അധികൃതര്‍ പറഞ്ഞു. വാക്‌സിന്‍ വിപണിയില്‍ ലഭ്യമാക്കും. ചൈനീസ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് വിജയിച്ചാല്‍ പാകിസ്താന് മാത്രമല്ല ലോകത്തിനാകെ പ്രയോജപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചൈന, റഷ്യ, ചിലി, അര്‍ജന്റീന എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വാക്‌സിന്‍ ഇതിനകംതന്നെ മനുഷ്യരില്‍ വലിയ തോതില്‍ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it