World

നെതന്യാഹു സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടി

നെതന്യാഹു സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടി
X

ഗസ: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ഇസ്രായേല്‍ ദേശീയ സുരക്ഷാമന്ത്രിയും ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടി നേതാവുമായ ഇറ്റാമര്‍ ബെന്‍ഗ്വിര്‍ രാജിവച്ചു. ഗ്വിറിനൊപ്പം യെഹൂദിത് പാര്‍ട്ടിയുടെ മറ്റ് അംഗങ്ങളും രാജി സമര്‍പ്പിച്ചിട്ടുണ്ട്. യഹൂദിത് പാര്‍ട്ടിക്ക് ആറ് അംഗങ്ങളാണുള്ളത്. ഇതോടെ ഇസ്രായേല്‍ പാര്‍ലമെന്റില്‍ നെതന്യാഹു സര്‍ക്കാരിന്റെ ഭൂരിപക്ഷം 68ല്‍ നിന്ന് 62 ആയി കുറഞ്ഞിട്ടുണ്ട്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍ രാജിവച്ച് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബെന്‍ ഗ്വിര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ കരാറില്‍ ഭീകരവാദമാണ് വിജയിച്ചിട്ടുള്ളതെന്നും പിന്തുണ പിന്‍വലിക്കുന്നുവെങ്കിലും സര്‍ക്കാരിനെ പുറത്താക്കാന്‍ ശ്രമിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു.


Next Story

RELATED STORIES

Share it