World

ജപ്പാന്‍ ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ സ്ഥിരീകരിച്ചു

കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരായ മൂവരും കപ്പല്‍ ജീവനക്കാരാണ്. ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു.

ജപ്പാന്‍ ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ സ്ഥിരീകരിച്ചു
X

ന്യൂഡല്‍ഹി: ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലിലെ ഒരിന്ത്യക്കാരനുകൂടി വൈറസ് ബാധ സ്ഥരീകരിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് തീരത്ത് പിടിച്ചിട്ടത്. ഇയാളെ ചികില്‍സയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയതായി ടോക്യോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരായ മൂവരും കപ്പല്‍ ജീവനക്കാരാണ്. ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. കപ്പലിലെ എല്ലാ ഇന്ത്യന്‍ പൗരന്‍മാരുടെയും ക്ഷേമം ഉറപ്പാക്കാന്‍ എംബസി ബന്ധപ്പെട്ട ജാപ്പനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

ജാപ്പനീസ് അധികൃതര്‍ ആരോഗ്യപ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യക്കാരായ മറ്റു രണ്ടുപേര്‍ക്ക് വ്യാഴാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്. യാത്രക്കാരും ജീവനക്കാരുമായി 138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബരക്കപ്പലാണു കടലില്‍ ജപ്പാന്‍ തീരത്ത് ക്വാറന്റൈനില്‍ (സമ്പര്‍ക്കവിലക്ക്)പിടിച്ചിട്ടിരിക്കുന്നത്. കപ്പലിലെ 218 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുകഴിഞ്ഞു. ചികില്‍സാസഹായത്തിനെത്തിയ ഉദ്യോഗസ്ഥനും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. കപ്പലില്‍ സഞ്ചരിച്ച് ഹോങ്കോങ്ങില്‍ ഇറങ്ങിയ ആളില്‍ വൈറസ് ബാധ കണ്ടെത്തിയതോടെ ഫെബ്രുവരി മൂന്നിനാണ് കപ്പല്‍ പിടിച്ചിട്ടത്.

Next Story

RELATED STORIES

Share it