World

കാലഫോര്‍ണിയയിലെ ജൂതസിനഗോഗില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് പരിക്ക്

സിനഗോഗിലെ റബി ഉള്‍പ്പടെ മൂന്നുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെടിവയ്പ്പില്‍ പ്രായമായ സ്ത്രീയാണ് മരിച്ചത്. പെണ്‍കുഞ്ഞിനും രണ്ട് പുരുഷന്‍മാര്‍ക്കുമാണ് പരിക്കേറ്റത്.

കാലഫോര്‍ണിയയിലെ ജൂതസിനഗോഗില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് പരിക്ക്
X

ലോസ് ആഞ്ചലസ്: ദക്ഷിണ കാലഫോര്‍ണിയയിലെ ജൂത സിനഗോഗിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സിനഗോഗിലെ റബി ഉള്‍പ്പടെ മൂന്നുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെടിവയ്പ്പില്‍ പ്രായമായ സ്ത്രീയാണ് മരിച്ചത്. പെണ്‍കുഞ്ഞിനും രണ്ട് പുരുഷന്‍മാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമല്ല. വെടിവയ്പുമായി ബന്ധപ്പെട്ട് സാന്റിയാഗോ സ്വദേശിയായ 19 കാരനായ വെള്ളക്കാരന്‍ ജോണ്‍ ഏണസ്റ്റിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. എആര്‍ 15 തോക്കുമായെത്തിയ യുവാവ് സിനഗോഗിനുള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവസമയം 60 ഓളം വിശ്വാസികള്‍ ദേവാലയത്തിലുണ്ടായിരുന്നു. ആക്രമണത്തിനുശേഷം യുവാവ് കാറില്‍ കടന്നുകളഞ്ഞെങ്കിലും പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഇയാളുടെ കാറില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വംശീയാക്രമണമാണ് നടന്നിരിക്കുന്നതെന്നാണ് പോലിസിന്റെ നിഗമനം. ആക്രമണം നടത്തിയ യുവാവ് വംശീയവിദ്വേശമുണ്ടാക്കുന്ന തരത്തില്‍ നേരത്തെ ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it