World

കൊറോണ സംശയിക്കുന്നവരെ ചികില്‍സിക്കാന്‍ അനുമതി തേടേണ്ടെന്ന് സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍

ചികില്‍സ ആരംഭിച്ചശേഷം അനുമതി അപേക്ഷ അയച്ചാല്‍ മതിയാവും.

കൊറോണ സംശയിക്കുന്നവരെ ചികില്‍സിക്കാന്‍ അനുമതി തേടേണ്ടെന്ന് സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍
X

ദമ്മാം: കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ ചികില്‍സിക്കുന്നതിനു ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നും അനുമതിക്കായി കാത്തിരിക്കേണ്ടതില്ലെന്ന് സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ അറിയിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കും ഇന്ന് സര്‍ക്കുലര്‍ അയച്ചതായി കൗണ്‍സില്‍ വ്യക്തമാക്കി.

ചികില്‍സ ആരംഭിച്ചശേഷം അനുമതി അപേക്ഷ അയച്ചാല്‍ മതിയാവും. കൊവിഡ് 19 മായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം രോഗികളെ സ്വീകരിക്കേണ്ടതും ചികില്‍സിക്കേണ്ടതുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it