World

മിഗ് 21 ഉപയോഗിച്ച് എഫ് 16 വെടിവച്ചിട്ടതിന് തെളിവില്ലെന്ന് ഫിന്‍ലാന്‍ഡ് പ്രതിരോധ വിദഗ്ധന്‍

മിഗ് 21 ഉപയോഗിച്ച് എഫ് 16 വെടിവച്ചിട്ടതിന് തെളിവില്ലെന്ന് ഫിന്‍ലാന്‍ഡ് പ്രതിരോധ വിദഗ്ധന്‍
X

ന്യൂഡല്‍ഹി: രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രചാരണം നടത്തുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനത്തില്‍നിന്നു വെടിയുതിര്‍ത്ത് പാകിസ്താന്റെ എഫ് 16 വിമാനം നിലംപതിച്ചെന്ന വാദം നിരസിച്ച് ഫിന്‍ലാന്‍ഡ് പ്രതിരോധ വിദഗ്ധന്‍ രംഗത്ത്. ഫിന്നിഷ് നാഷനല്‍ ഡിഫന്‍സ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി വെലി പെക്കയാണ് ഇന്ത്യയിലെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന വാദം തെറ്റാണെന്നു വാദിക്കുന്നത്. ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥ രൂക്ഷമായ ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 എയര്‍ക്രാഫ്റ്റില്‍ നിന്നു വെടിയുതിര്‍ത്ത് അമേരിക്കന്‍ നിര്‍മിതമായ പാകിസ്താന്റെ എഫ് 16 വിമാനം തകര്‍ത്തെന്നാണു റിപോര്‍ട്ട്. അന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനം പാകിസ്താന്‍ വെടിവച്ചിട്ടിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ഇന്ത്യ പാകിസ്താന്റെ യുദ്ധവിമാനം വെടിവച്ചിട്ടെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങള്‍ തകര്‍ത്തെന്നാണു പാകിസ്താന്‍ അവകാശപ്പെട്ടത്. ഇന്ത്യ ഒരെണ്ണം നഷ്ടപ്പെട്ടെന്ന് സമ്മതിച്ചിരുന്നെങ്കിലും പാകിസ്താന്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടായെന്നത് നിഷേധിച്ചിരുന്നു. ഇന്ത്യ വെടിവച്ചിട്ടതെന്ന് അവകാശപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍, മിഗ് 21 ഉപയോഗിച്ച് എഫ് 16 വെടിവച്ചിട്ടതിന് തെളിവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ ജങ്ഷന്‍ ബോക്‌സില്‍ എഴുതിയിരിക്കുന്നതനുസരിച്ച് കണ്ടെടുത്ത അവശിഷ്ടം എഫ് 16ന്റേതല്ലെന്നും മിഗ് 21ന്റേതാണെന്നും വ്യക്തമാവുന്നതായി അദ്ദേഹം പറയുന്നു. മറ്റൊരു സാമ്യത ഇതിന്റെ എന്‍ജിനുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ എഫ് 16ഉമായി ബന്ധപ്പെടുത്തുന്നതൊന്നും കണ്ടെത്തിയിട്ടില്ല. ഇടതുഭാഗത്തെ ചിത്രത്തില്‍, എഫ്-16 ജിഇഎഫ് 110 എന്ന വാക്ക് മായ്ച്ചിട്ടുണ്ടെന്നാണു പറയുന്നത്. പാകിസ്താന്‍ വ്യത്യസ്ത വിഭാഗങ്ങള്‍ ക്രോഡീകരിച്ചതാണെന്നാണു നിഗമനം. അകത്ത് വളഞ്ഞും തിരിഞ്ഞുമുള്ള ഭാഗങ്ങളാണ് ഉപയോഗിച്ചത്. യൂട്യൂബില്‍ ഇതിന്റെ സാമ്യത കാണിച്ചുതരുന്ന വീഡിയോകള്‍ ലഭ്യമാണ്. 1991ല്‍ ക്രൊയേഷ്യയില്‍ മിഗ് 21 വെടിവച്ചിട്ടിരുന്നു. തുറഞ്ച് യുദ്ധത്തിലെ അവശിഷ്ടങ്ങളുള്ള മ്യൂസിയത്തില്‍ ഇതിന്റെ ശേഖരമുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് തകര്‍ന്നു വീണത് എഫ് 16 അല്ലെന്നാണെന്നും അദ്ദേഹം പറയുന്നു.




Next Story

RELATED STORIES

Share it